ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി

Tue,Aug 28,2018


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ബ്രൈറ്റനെതിരെ തോറ്റ യുണൈറ്റഡിനെ ടോട്ടന്‍ഹാമും തകര്‍ത്തു. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ടോട്ടനത്തിന്റെ വിജയം. തോല്‍വിയോടെ യുണൈറ്റഡ് മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും മൂന്നു പോയിന്റുമായി 13-ാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുമായി ടോട്ടനം രണ്ടാമതാണ്.

ബ്രൈറ്റനെതിരെ തോല്‍വി വഴങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് മൗറിന്യോ ടീമിനെ ഇറക്കിയത്. പെരേര, ബായി, ലിണ്ടലോഫ്, യങ് എന്നിവര്‍ക്ക് പകരം ഹെരേര, മാറ്റിച്, സ്മാളിങ്, ജോന്‍സ്, വലന്‍സിയ എന്നിവര്‍ ടീമിലെത്തി. ആദ്യ പകുതിയില്‍ യുണൈറ്റഡിന്റെ കാലില്‍ തന്നെയായിരുന്നു കളി. ഡാനി റോസിന്റെ പിഴവില്‍ റൊമേലു ലുക്കാക്കുവിന് യുണൈറ്റഡിനെ മുന്നിലെത്തിക്കാനുള്ള അവസരവും ലഭിച്ചു. എന്നാല്‍ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി.

എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി. ടോട്ടനത്തിന്റെ ആക്രമണത്തിന് മുന്നില്‍ യുണൈറ്റഡിന്റെ പ്രതിരോധം ചിന്നിച്ചിതറി. 50-ാം മിനിറ്റില്‍ ട്രിപ്പിയറിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. പിന്നീട് ലൂക്കാസ് മോറയുടെ ഊഴമായിരുന്നു,

52-ാം മിനിറ്റില്‍ മോറയുടെ ഗോളില്‍ ടോട്ടനം ലീഡ് രണ്ടാക്കി. ഇതോടെ ഹെരേരയെ പിന്‍വലിച്ച് മൗറിന്യോ, സാഞ്ചസിനെ കളത്തിലിറക്കി. എന്നാല്‍ 84-ാം മിനിറ്റില്‍ മോറ രണ്ടാം ഗോള്‍ കൂടി നേടിയതോടെ യുണൈറ്റഡ് പരാജയമുറപ്പിച്ചു. മൗറിന്യോയുടെ കരിയറില്‍ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്. കരിയറില്‍ ഒരിക്കല്‍ പോലും സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മൗറിന്യോ തോറ്റിട്ടില്ല.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here