സ്വര്‍ണ മെഡലുമായി വിമാനമിറങ്ങിയ വിനേഷിന് വിമാനത്താവളത്തില്‍ വിവാഹ നിശ്ചയം

Tue,Aug 28,2018


ന്യൂഡല്‍ഹി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണ്ണ മെഡലുമായി ഇന്ത്യയുടെ മാനം കാത്ത ഫൊഗേട്ടിന് വിവാഹനിശ്ചയം. അതും വിമാനതാവളത്തില്‍ വച്ച്. എന്നാല്‍ ജക്കാര്‍ത്തയില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ ആ മെഡലിനോടൊപ്പം നില്‍ക്കുന്നൊരു സര്‍പ്രൈസായിരുന്നു വിനേഷിനെ കാത്തിരുന്നത്. ആ സര്‍പ്രൈസ് അവള്‍ക്ക് കൈമാറി. കൂട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ കാമുകനും ഗുസ്തി താരവുമായ സോംവിര്‍ രതിയും വിനേഷ് ഫോഗട്ടും പരസ്പരം വിവാഹ മോതിരമണിഞ്ഞു. ഒപ്പം കേക്കു മുറിച്ച് വിനേഷിന്റെ 24-ാം പിറന്നാളാഘോഷവും ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു.

ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്നും ആ വിവാദമല്ല തന്റേയും സോംവിറിന്റേയും വിവാഹനിശ്ചയത്തിന് പിന്നിലുള്ളതെന്നും വിനേഷ് പിന്നീട്‌ വ്യക്തമാക്കി. എട്ട് വര്‍ഷമായി താനും സോംവിറും പ്രണയത്തിലാണെന്നും ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും വിനേഷ് പ്രതികരിച്ചു. ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും വിനേഷും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അത് നിഷേധിച്ച് രംഗത്തുവരികയും ചെയ്തു.

വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ ഇറിയെ മലര്‍ത്തിയടിച്ചാണ് വിനേഷ് സ്വര്‍ണ്ണം നേടിയത്.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here