ഏഷ്യന്‍ ഗെയിംസ് 400 മീറ്റര്‍: മലയാളി താരം മുഹമ്മദ് അനസിനും വനിതാ വിഭാഗത്തില്‍ ഹിമ ദാസിനും വെള്ളി

Mon,Aug 27,2018


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 400 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളിത്തിളക്കം. പുരുഷ വിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തില്‍ ഹിമ ദാസുമാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്. 50.79 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കി ദേശീയ റെക്കോഡോടെയാണ് പതിനെട്ടുകാരി ഹിമ വെള്ളി നേടിയത്. 51.00 സെക്കന്റില്‍ താഴെ 400 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡും ഹിമയ്ക്ക് സ്വന്തമായി. 50.09 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബഹ്‌റൈനിന്റെ സല്‍വ നാസര്‍ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. 52.63 സെക്കൻഡിൽ ഓടിയെത്തി കസാഖിസ്ഥാന്റെ എലിന മിഖീന വെങ്കലം നേടി. അതേസമയം മറ്റൊരു ഇന്ത്യന്‍ താരം നിര്‍മ്മല നാലാം സ്ഥാനത്തായി.

പുരുഷന്‍മാരുടെ 400 മീറ്ററില്‍ അനസിനൊപ്പം നിലവിലെ വെങ്കല ജേതാവ് ആരോഗ്യ രാജീവും ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങി. എന്നാല്‍, മികച്ച ഫിനിഷിങ്ങുമായി അനസ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചു. 45.69 സെക്കൻഡിലാണ് അനസ് ഓട്ടം പൂര്‍ത്തിയാക്കിയത്. നിലവില്‍ ദേശീയ റെക്കോഡ് അനസിന്റെ പേരിലാണ്. ( 45.24 സെക്കൻഡ്).

44.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഖത്തറിന്റെ അബ്ദുള്ള ഹസ്സന്‍ സ്വര്‍ണം നേടി. ബഹ്‌റൈനിന്റെ ഖാമിസ് അലിക്കാണ് (45.70 സെക്കൻഡ്) വെങ്കലം. ഇതോടെ ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും 19 വെങ്കലവുമടക്കം ഇന്ത്യക്ക് 35 മെഡലായി.

Other News

 • ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ ഹര്‍ഭജന്‍ സിങ്ങിന് കുറ്റബോധം
 • ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്
 • ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഗാംഗുലി
 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • Write A Comment

   
  Reload Image
  Add code here