ബ്രാഡ്മാന്റെ 110-ാം ജന്മവാര്‍ഷികം; ക്രിക്കറ്റ് ഇതിഹാസത്തിന് ആദരവുമായി ഗൂഗിള്‍

Mon,Aug 27,2018


ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ 110ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പ്രത്യേക ഡൂഡില്‍ സെര്‍ച്ച് എഞ്ചിനില്‍ ചേര്‍ത്താണ് ഗൂഗിള്‍ ബ്രാഡ്മാനെ ഓര്‍ത്തത്.'ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകരുടെ ഹീറോ, സര്‍ ഡൊണാള്‍ഡ് ജോര്‍ജ് ബ്രാഡ്മാന്‍, ആളുകള്‍ സ്‌നേഹത്തോടെ ദ ഡോണ്‍ എന്ന വിളിക്കുന്ന അദ്ദേഹത്തെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായി കണക്കാക്കിവരുന്നു', ഗൂഗിള്‍ ബ്ലോഗില്‍ കുറിച്ചു.

1908 ഓഗസ്റ്റ് 27-ന് ന്യൂ സൗത്ത് വെയില്‍സിലെ കൂട്ടാമുന്‍2ഡ്രയില്‍ ജനിച്ച ബ്രാഡ്മാന്‍ 99.94 എന്ന റെക്കോര്‍ഡ് ബാറ്റിങ് ശരാശരി കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഇന്നും വിസ്മയിപ്പിക്കുന്നു. ആ റെക്കോര്‍ഡ് കഠിനമേറിയ ഇന്നത്തെ സാഹചര്യത്തില്‍ ആരും മറികടക്കുമെന്നും തോന്നുന്നില്ല. . 1928-ല്‍ ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ടിനെതിരെ 20-ാം വയസിലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 1948-ല്‍ തന്റെ നാല്‍പ്പതാം പിറന്നാളിന് തൊട്ടുമുന്‍പ് പിച്ചിനോട് വിടപറഞ്ഞു. 52 ടെസ്റ്റുകളില്‍ നിന്നായി 6996 റണ്‍സ് നേടിയ ബ്രാഡ്മാന്‍ 80 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 29 സെഞ്ചുറികള്‍ കുറിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പകരം വെയ്ക്കാനില്ലാത്ത റെക്കോര്‍ഡിന് ഉടമയാണ് ബ്രാഡ്മാന്‍.

234 മത്സരങ്ങളില്‍ നിന്നായി 28,067 റണ്‍സ് നേടിയിട്ടുണ്ട്. 117 സെഞ്ചുറികള്‍ സഹിതമാണിത്. 95.14 ആണ് അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി. ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിക്ക് ഉടമ, ഇന്നിങ്‌സ് അടിസ്ഥാനമാക്കി സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും തമ്മില്‍ ഏറ്റവും ഉയര്‍ന്ന അനുപാതമുള്ളയാള്‍, ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയ ആദ്യ താരം, ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 299 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏകതാരം, അഞ്ചാം നമ്പറിലിറങ്ങി ട്രിപ്പിള്‍ നേടുന്ന ആദ്യ താരം എന്നിങ്ങനെ പോകുന്നു രാജ്യാന്ത തലത്തിലെ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍. 2009-ല്‍ ഐ.സി.സി അദ്ദേഹത്തെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Other News

 • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
 • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
 • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
 • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
 • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
 • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
 • Write A Comment

   
  Reload Image
  Add code here