ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരംതാരമായി സൈന; നേടിയത് വെങ്കലം

Mon,Aug 27,2018


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം. തിങ്കളാഴ്ച നടന്ന സെമിയില്‍ തായ്പെയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ്ങിനോട് സൈന പാരജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 17-21, 14-21. ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

മികച്ച കളിയാണ് തായ് സൂ യിങ് പുറത്തെടുത്തതെന്ന് മത്സര ശേഷം സൈന പ്രതികരിച്ചു. അവരുടെ ഷോട്ടുകള്‍ പലതും പ്രയാസമുള്ളതായിരുന്നു. രണ്ടാം ഗെയിമിന്റെ 14-17 എന്ന സ്‌കോര്‍ നിലയിലാണ് തനിക്ക് കളി കൈവിട്ടത്. ആ സമയത്തെ മൂന്നു പോയിന്റ് ലീഡ് മത്സരത്തില്‍ നിര്‍ണായകമായി. ചടുലമായിരുന്നു തായ് സൂ യിങ്ങിന്റെ നീക്കങ്ങളെന്നും സൈന കൂട്ടിച്ചേര്‍ത്തു. അവസാന ഘട്ടത്തില്‍ പെട്ടെന്ന് പോയിന്റുകള്‍ നേടിയെടുക്കാന്‍ തായ് സൂ യിങ് കാഴ്ചവെച്ച വേഗക്കളിയും മത്സരഫലത്തില്‍ നിര്‍ണായകമായി. തനിക്ക് പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായില്ലെന്നും സൈന വ്യക്തമാക്കി.

ഇതോടെ ഏഴു സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളുമായി ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാം സെമിയില്‍ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ ഇന്ത്യയുടെ പി.വി. സിന്ധു ജപ്പാന്‍ താരം അകാനെ യമാഗൂച്ചിക്കെതിരെ മത്സരിക്കുകയാണ്.

ജാവലിന്‍ താരം നീരജ് ചോപ്ര, ലോങ്ജംപ് ഫൈനലില്‍ നയന ജയിംസ്, നീന പിന്റോ, 400 മീറ്റര്‍ ഹര്‍ഡില്‍സ് വനിതാ ഫൈനലില്‍ അനു രാഘവന്‍, ജൗന മര്‍മു, 400 മീറ്റര്‍ ഹര്‍ഡില്‍സ് പുരുഷ വിഭാഗം ഫൈനലില്‍ ധരുണ്‍ അയ്യസാമി, സന്തോഷ് കുമാര്‍, ഹൈജംപില്‍ ചേതന്‍, 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ സുധ സിങ് തുടങ്ങിയവര്‍ക്കൊപ്പം വികാസ് കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബോക്സിങ് താരങ്ങളും ഇന്നു കളത്തിലിറങ്ങും.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here