സ്‌പെയ്‌നിനെ വീഴ്ത്തി; അണ്ടര്‍-20 വനിതാ ലോക ഫുട്‌ബോള്‍ കിരീടം ജപ്പാന്

Sat,Aug 25,2018


പാരിസ്: അണ്ടര്‍-20 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ജപ്പാന്. കരുത്തരായ സ്‌പെയിനിനെ ഒന്നിനെതിരേ മൂന്നു ഗോളിന് പരാജയപ്പെടുത്തിയാണ് ജപ്പാന്‍ വനിതകള്‍ കരുത്ത് തെളിയിച്ചത്. ജപ്പാന് വേണ്ടി ഹിനാതാ മിയാസാവ, സവോരി തകരാഡാ, ഫുക നഗാനോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കാന്‍ഡെല ആന്‍ഡ്യൂഹര്‍ സ്‌പെയിനിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.

38-ാം മിനിറ്റില്‍ ഹിനാതാ മിയാസാവയുടെ ലോങ് റേഞ്ചിലൂടെ ജപ്പാന്‍ ലീഡ് നേടി. രണ്ടാം പകുതിയില്‍ പന്ത്രണ്ട് മിനിറ്റ് പിന്നിട്ടപ്പോള്‍ സവോരി തകരാഡയുടെ ഷോട്ടിലൂടെ ജപ്പാന്‍ ഗോള്‍ നില ഇരട്ടിയാക്കി. 65-ാം മിനിറ്റില്‍ ഫുക നഗാനോ കൂടി ലക്ഷ്യം കണ്ടതോടെ ജപ്പാന്‍ ഏറെക്കുറെ വിജയമുറപ്പിച്ചു.

ഈ കിരീടം നേടിയതോടെ മറ്റൊരു അപൂര്‍വ നേട്ടത്തിന് കൂടി ജപ്പാന്‍ അര്‍ഹരായി. ഫിഫ വനിതാ ലോകകപ്പിലെ എല്ലാ വിഭാഗങ്ങളിലും ജേതാക്കളാകുന്ന ആദ്യ രാഷ്ട്രമായി ജപ്പാന്‍. 2011-ല്‍ ലോകകപ്പും 2014-ല്‍ അണ്ടര്‍-17 ലോകകപ്പും ജപ്പാന്‍ നേടിയിരുന്നു.

സ്‌പെയിനിന്റെ പട്രീഷ്യ ഗുഹാരോ ഇംഗ്ലണ്ടിന്റെ ജോര്‍ജിയ സ്റ്റാന്‍വേയോടൊപ്പം ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി. ആറ് ഗോളുകളാണ് ഇരുവരും നേടിയത്.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here