ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം

Fri,Aug 24,2018


ജക്കാർത്ത: സ്വവർണ് സിങ്, ദത്തു ഭൊക്കാനൽ, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവർ അടങ്ങുന്ന തുഴച്ചിലുകാരുടെ വക ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. 6:17.13 സെക്കൻഡിലാണ് ഇവർ ഫിനിഷ് ചെയ്തത്. ഇൻഡൊനീഷ്യ (6:20.58), വെളളിയും തായ്​ലൻഡ് (6:22.41ത്) വെങ്കലവും നേടി. നേരത്തെ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്കൾസിൽ രോഹിത് കുമാറും ഭഗവാൻ സിങ്ങുമാണ് വെങ്കലം നേടിയിരുന്നു.

സിംഗിൾ സ്കൾസ് ഫൈനലിൽ 7.18.76 സെക്കൻഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റർ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോവുകയായിരുന്നു. 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും ദുഷ്യന്ത് വെങ്കലം നേടിയിരുന്നു. തുഴച്ചിലിൽ ഒന്നിൽ കൂടുതൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ദുഷ്യന്ത്.

കൊറിയയുടെ ഹ്യുൻസു പാർക്ക് സ്വർണവും ഹോങ് കോങ്ങിന്റെ ചുൻ ഗുൻ ചിയു വെള്ളിയും നേടി.

Other News

 • ടിട്വന്റി ലോകകപ്പ് : ഇന്ത്യന്‍ വനിതകള്‍ക്ക് എതിരാളികള്‍ ഇംഗ്ലണ്ട്
 • വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷന്‍ സിങ്ങ് ബേദി
 • സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി
 • ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യക്ക് വിജയം
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • Write A Comment

   
  Reload Image
  Add code here