ഏഷ്യന്‍ ഗെയിംസ്; ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ ഷാര്‍ദൂല്‍ വിഹാന് വെള്ളി; ടെന്നീസില്‍ ഇന്ത്യയ്ക്ക് വെങ്കലം

Thu,Aug 23,2018


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഷാര്‍ദൂല്‍ വിഹാന്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. 15 വയസുമാത്രമാണ് ഷാര്‍ദൂലിന്റെ പ്രായം.
ടെന്നീസില്‍ ഇന്ത്യയ്ക്ക് വെങ്കലവും ലഭിച്ചു. വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്നയാണ് മെഡല്‍ നേടിയത്.
സൂപ്പര്‍ താരം സാനിയാ മിര്‍സയുടെ പിന്‍ഗാമിയെന്നു വിശേഷിക്കപ്പെടുന്ന അങ്കിത സെമി ഫൈനലില്‍ പൊരുതി വീഴുകയായിരുന്നു. ചൈനീസ് താരം സാങ് ഷുവെയോട് 4-6, 6-7 നായിരുന്നു അങ്കിതയുടെ തോല്‍വി. മല്‍സരം രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. പരാജയപ്പെട്ടെങ്കിലും മറ്റൊരു മെഡല്‍ കൂടി ഇന്ത്യയുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ താരത്തിനു സാധിച്ചു.
ടെന്നിസ് പുരുഷ ഡബിള്‍സ് ഇനത്തില്‍ രോഹന്‍ ബൊപ്പണ്ണ-ദ്വിവിജ് ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി-ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

Other News

  • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
  • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
  • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
  • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
  • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
  • ലിവര്‍പൂളിന് ആവേശവിജയം
  • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
  • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
  • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
  • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
  • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
  • Write A Comment

     
    Reload Image
    Add code here