മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വിജയം

Wed,Aug 22,2018


ടെന്‍ഡ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. വിജയലക്ഷ്യമായ 521 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരായ ഇംഗ്ലണ്ട് അഞ്ചാം ദിനം 317 റണ്‍സിന് പുറത്തായി. നാലാം ദിവസത്തില്‍ നിര്‍ണായകമായ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ അഞ്ചു ടെസ്റ്റുകളടങ്ങുന്ന പരമ്പര 2-1 എന്ന നിലയിലായി. ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയം ഇംഗ്ലണ്ടിനായിരുന്നു.

നാലാം ദിവസം കളിയവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. കളിയാരംഭിച്ച് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ 11 റണ്‍സെടുത്ത ആന്‍ഡേഴ്‌സനെ രഹാനെയുടെ കയ്യിലെത്തിച്ച് അശ്വിന്‍ ഇന്ത്യയ്ക്ക് ജയമൊരുക്കി. നേരത്തെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോസ് ബട്ലര്‍-ബെന്‍സ്റ്റോക്‌സ് സഖ്യമാണ് നാലാം ദിവസത്തെ ഇന്ത്യന്‍ വിജയം തടഞ്ഞത്. 4/62 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറും അര്‍ധ സെഞ്ചുറി കണ്ടെത്തിയ ബെന്‍ സ്റ്റോക്‌സും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. എന്നാല്‍ 80-ാം ഓവറില്‍ ഇന്ത്യ പുതിയ പന്തെടുത്തതോടെ കളിമാറി.

176 പന്തില്‍ നിന്ന് 106 റണ്‍സെടുത്ത ബട്ട്‌ലറെ പുറത്താക്കി ബുംമ്ര ഈ കൂട്ടുകെട്ട് പൊളിച്ചു. സ്‌റ്റോക്ക്‌സുമൊത്ത് അഞ്ചാം വിക്കറ്റില്‍ 169 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ബട്ട്‌ലര്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ തന്നെ ജോണി ബെയര്‍‌സ്റ്റോവിനെയും ബുംമ്ര മടക്കി. അടുത്ത ഓവറില്‍ ക്രിസ് വോക്‌സിനെ ബുംമ്ര ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. 187 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത സ്റ്റോക്‌സിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പ് ഏറെക്കുറെ അവസാനിച്ചിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ഇഷാന്ത് ശര്‍മ രണ്ടു വിക്കറ്റുകളും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്ങ്സില്‍ 168 റണ്‍സ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്സില്‍ ഏഴു വിക്കറ്റിനു 352 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. നേരത്തെ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയിയിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. ആദ്യ ഇന്നിങ്സില്‍ മൂന്നു റണ്‍സ് അകലെ വെച്ച് നഷ്ടമായ സെഞ്ചുറി കോലി രണ്ടാം ഇന്നിങ്സില്‍ നേടിയെടുത്തു.

192 പന്തില്‍ നിന്ന് 10 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് കോലി ടെസ്റ്റിലെ തന്റെ 23-ാം സെഞ്ചുറി നേടിയത്. ചേതേശ്വര്‍ പൂജാര 72 റണ്‍സെടുത്തു. കോലി-പൂജാര സഖ്യം മൂന്നാം വിക്കറ്റില്‍ ചേര്‍ത്ത 113 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

Other News

 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • ആരാധകര്‍ക്ക് നേരെ ആക്രമണം; വെച്ചുപൊറുപ്പിക്കില്ലെന്ന് എഫ്‌സി ഗോവ
 • യുവെന്റസില്‍ ഫ്രീകിക്കുകളെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് വിലക്ക്
 • ഹോക്കി ലോകകപ്പ്; ശ്രീജേഷ് ടീമില്‍, സുനിലും രൂപീന്ദറുമില്ല
 • 'ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ'- ആരാധകനോട് കോലി
 • Write A Comment

   
  Reload Image
  Add code here