പതിനാറ് വര്‍ഷത്തിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ ലോകറെക്കോര്‍ഡ്‌

Wed,Aug 22,2018


ജക്കാർത്ത: ചൈനയുടെ ല്യു ഷിയാങ് നീന്തലിൽ പുതിയ ലോക റെക്കോഡ് സൃഷ്ടിച്ചു. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ ബാക്ക് സ്ട്രോക്ക് നീന്തലിലാണ് റെക്കോഡ് നേട്ടം. 26.98 സെക്കൻഡിൽ നീന്തിയെത്തിയ ല്യു ഒൻപത് വർഷം പഴക്കമുള്ള റെക്കോഡാണ് തിരുത്തിയത്. ചൈനയുടെ തന്നെ ഷാവോ ജിങ് 2009 ലോക ചാമ്പ്യൻഷിപ്പിൽ സൃഷ്ടിച്ച 27.06 സെക്കൻഡിന്റെ റെക്കോാണ് ല്യു തിരുത്തിയത്. 2002നുശേഷം ഏഷ്യൻ ഗെയിംസിൽ പിറക്കുന്ന ആദ്യ ലോക റെക്കോഡ് കൂടിയാണിത്. ലോക റെക്കോഡ് സൃഷ്ടിക്കാനാവുമെന്ന് കരുതിയതേയില്ല. 50 മീറ്റർ ഫ്രീസ്റ്റൈലിലായിരുന്നു ഞാൻ ശ്രദ്ധ ചെലുത്തിയിരുന്നത്-ല്യു മത്സരശേഷം പറഞ്ഞു. നീന്തലിൽ ഇതുവരെ പിറന്ന ഏഴ് സ്വർണത്തിൽ നാലു ചൈന സ്വന്തമാക്കിയിരിക്കുകയാണ്.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here