ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് തോല്‍വി

Tue,Aug 21,2018


ജക്കാര്‍ത്ത: പുരുഷ വിഭാഗം കബഡിയില്‍ ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് തോല്‍വി. ഏഴു തവണ സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യയുടെ ഗെയിംസിലെ ആദ്യ തോല്‍വിയാണിത്. ഇഞ്ചിയോണ്‍ ഗെയിംസിലെ വെങ്കല ജേതാക്കളായ ദക്ഷിണ കൊറിയയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 23-24. 1990-ല്‍ കബഡി ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ശേഷം 28 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ ഈ ഇനത്തില്‍ തോല്‍വിയറിയുന്നത് ഇതാദ്യം. ചൊവ്വാഴ്ച തായ്‌ലന്‍ഡുമായാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. നേരത്തെ ബംഗ്ലാദേശിനെയും (50-21) ശ്രീലങ്കയേയും (44-28) വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച ശേഷമായിരുന്നു ഇന്ത്യയുടെ ഞെട്ടിക്കുന്ന തോല്‍വി. പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനം ഇന്ത്യ മൂന്നു മെഡലുകള്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം വിനേഷ് ഫൊഗട്ട് സ്വന്തമാക്കി. പുരുഷ വിഭാഗം ഷൂട്ടിങ് ട്രാപ്പില്‍ ഇരുപതുകാരന്‍ ലക്ഷയ്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ എന്നിവര്‍ നേരത്തെ വെള്ളി നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇതിനു മുമ്പ് ഇന്ത്യ രണ്ടോ അതിലധികമോ സ്വര്‍ണം നേടിയിട്ടുള്ളത് രണ്ട് തവണ മാത്രമാണ്.

Other News

 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • Write A Comment

   
  Reload Image
  Add code here