ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ്‌: വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൊഗാട്ടിന് സ്വര്‍ണ്ണം

Tue,Aug 21,2018


ജക്കാര്‍ത്ത: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൊഗാട്ടിന് സ്വര്‍ണ്ണം. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം വിനേഷ് ഫൊഗട്ട് സ്വന്തമാക്കി. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ തോല്‍പിച്ചാണ് ഫൊഗട്ട് സ്വര്‍ണം നേടിയത് (സ്‌കോര്‍ 6-2). ജക്കാര്‍ത്ത ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണിത്. ആദ്യ ദിനത്തില്‍ പുരുഷവിഭാഗം ഗുസ്തിയില്‍ ബജ്‌റംഗ് പുനിയ സ്വര്‍ണം നേടിയിരുന്നു.

ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. രണ്ടാം ദിനത്തിലെ മൂന്നാമത്തെ മെഡലാണ് ഫൊഗട്ടിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്. പുരുഷ വിഭാഗം ഷൂട്ടിങ് ട്രാപ്പില്‍ ഇരുപതുകാരന്‍ താരം ലക്ഷയ്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളി നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിലെ വിനേഷ് ഫൊഗട്ടിന്റെ രണ്ടാം മെഡലാണിത്. 2014-ല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ രണ്ടു മെഡലുകള്‍ നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോര്‍ഡും ഇതോടെ വിനേഷ് ഫൊഗട്ട് സ്വന്തമാക്കി. 63 കിലോഗ്രാം ഗുസ്തിയില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ഗീതിക ജാഖറാണ് ഈ പട്ടികയിലെ ആദ്യത്തെയാള്‍.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ രണ്ടോ അതിലധികമോ തവണ സ്വര്‍ണം നേടുന്നത് ഇത് മൂന്നാമത്തെ തവണ മാത്രമാണ്. വിനേഷിന് അഭിനന്ദനവുമായി ആമിര്‍ ഖാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെയും ദംഗല്‍ ടീമിന്റെയും അഭിനന്ദനമറിയിച്ചാണ് ആമിറിന്റെ ട്വീറ്റ്. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വനിതാ ബാഡ്മിന്റന്‍ ടീം ഇനത്തിലും ജപ്പാനെതിരെ ഇന്ത്യ തോല്‍വിയറിഞ്ഞു. പി.വി. സിന്ധു ഇന്ത്യയ്ക്കായി വിജയത്തോടെ മികച്ച തുടക്കം നല്‍കി. എന്നാല്‍ സൈന നേവാള്‍ ഉള്‍പ്പെടെയുള്ളവര്‍ തോല്‍വിയറിഞ്ഞതോടെ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നു. വിനയായത്. പുരുഷ വിഭാഗം ടീം ഇനത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് വിജയം നേടിയെങ്കിലും ഇന്ത്യ ആതിഥേയരായ ഇന്‍ഡൊനീഷ്യയോടു തോറ്റു.

എന്നാല്‍ പുരുഷ വിഭാഗം കബഡിയില്‍ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ തോറ്റു. ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയോടാണ് ഇന്ത്യ തോറ്റത്. (സ്‌കോര്‍ 23-24). വനിതാ വിഭാഗം ട്രാപ്പ് ഷൂട്ടിങ് ഫൈനലില്‍ ഇന്ത്യയുടെ സീമ തോമര്‍ പുറത്തായി. 10 മീറ്റര്‍ എയര്‍റൈഫിളില്‍ അപൂര്‍വി ചന്ദേല അഞ്ചാം സ്ഥാനത്തായി. 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പൂജ ദണ്ഡയും 62 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി മാലിക്ക് സെമിയിലെത്തിയെങ്കിലും തോറ്റു.

Other News

 • രവീന്ദ്ര ജഡേജ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി
 • സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു; ഏഷ്യാകപ്പില്‍ നിന്നും അഫ്ഗാന്‍ തലയുയര്‍ത്തി മടങ്ങി
 • സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു; ഏഷ്യാകപ്പില്‍ നിന്നും അഫ്ഗാന്‍ തലയുയര്‍ത്തി മടങ്ങി
 • കോലി ഖേല്‍രത്‌ന ഏറ്റുവാങ്ങി; ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ജുന പുരസ്‌കാരവും ബോബി അലോഷ്യസ് ധ്യാന്‍ചന്ദ് പുരസ്‌കാരവും സ്വീകരിച്ചു
 • സൈനയും കശ്യപും വിവാഹിതരാകുന്നു
 • ന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി കരയിലെത്തി; ഇനി ആംസ്റ്റര്‍ഡാം ദ്വീപില്‍ വൈദ്യപരിശോധന
 • അഞ്ച് ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഐസിസി
 • മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്
 • അണ്ടര്‍-16 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ ഇന്ത്യ ഇറാനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.
 • തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ
 • മെസ്സി ഗോളടിച്ചിട്ടും ബാഴ്‌സയ്ക്ക് സമനില; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്റസിന് വിജയം
 • Write A Comment

   
  Reload Image
  Add code here