മെസ്സിയുടെ കളി ഫെയ്സ്ബുക്കിൽ ലൈവായി കാണാം

Wed,Aug 15,2018


ന്യൂഡല്‍ഹി: ടിവിയില്‍ കാണാന്‍ സാധിക്കാത്ത ഇത്തവണത്തെ ലാ ലിഗ മത്സങ്ങള്‍ ഇന്ത്യക്കാര്‍ക്കിനി ഫെയ്സ്ബുക്കിൽ ലൈവായി കാണാം. 17-ന് ആരംഭിക്കുന്ന സ്പാനിഷ് ലീഗ് മത്സങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത് ഫെയ്സ്ബുക്കാണ്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്കിന്റെ ആദ്യ കരാറാണിത്. കരാറനുസരിച്ച് ഇന്ത്യ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ലാ ലിഗ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് ഫെയ്സ്ബുക്കായിരിക്കും.

ഏകദേശം 175 കോടി രൂപയുടേതാണ് കരാര്‍. അടുത്ത മൂന്ന് സീസണുകളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ലാ ലിഗ മത്സങ്ങളുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം ഫെയ്സ്ബുക്കിന് മാത്രമായിരിക്കുമെന്നും ലാ ലിഗയും ഫെയ്സ്ബുക്കും തമ്മിലുള്ള പ്രത്യേക കരാറാണിതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയ്ക്കായിരുന്നു ലാ ലിഗയുടെ സംപ്രേക്ഷണ അവകാശം. 2014-ല്‍ ഏകദേശം 32 ദശലക്ഷം യൂറോയ്ക്കാണ് സോണി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ഫെയ്സ്ബുക്കിനു മുന്നില്‍ സോണി അടിയറവ് പറയുകയായിരുന്നു.

ഇതോടെ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ലാ ലിഗ മത്സരങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 348 ദശലക്ഷം ആളുകള്‍ കാണുക ഫെയ്സ്ബുക്ക് വഴിയായിരിക്കും. ഇന്ത്യയില്‍ മാത്രം ലാ ലിഗയ്ക്ക് 270 ദശലക്ഷം കാഴ്ചക്കാരുണ്ട്.

Other News

 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • Write A Comment

   
  Reload Image
  Add code here