ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചു

Wed,Aug 15,2018


സാഗ്രെബ്: ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചു. റഷ്യന്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. കഴിഞ്ഞ 11 വര്‍ഷമായി ദേശീയ ടീമില്‍ കളിക്കുന്ന താരം ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ക്രൊയേഷ്യയുടെ മികച്ച മുന്നേറ്റനിര താരമായി അറിയപ്പെടുന്ന മാന്‍സുകിച്ച് 89 കളിയില്‍നിന്നായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടു ലോകകപ്പുകളിലും രണ്ടു യൂറോ കപ്പിലും ക്രൊയേഷ്യയ്ക്കായി കളത്തിലിറങ്ങി.

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയ ഈ 32 കാരന്‍ ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ താരമാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടത്തിലേക്കെത്തിയതിനു പിന്നാലെയാണ് മാന്‍സുകിച്ച് പടിയിറങ്ങുന്നത്.

ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരാകുകയെന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം സ്വപ്ന നേട്ടമായിരുന്നുവെന്നും ഇതിനു മുന്‍പൊരു ടൂര്‍ണമെന്റിന് ശേഷവും ഇത്രയും അഭിമാനത്തോടെ തങ്ങള്‍ രാജ്യത്തേക്കു മടങ്ങിയിട്ടില്ലെന്നും മാന്‍സുകിച്ച് പറഞ്ഞു. ബയറണ്‍ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ് ടീമുകള്‍ക്കായും താരം ബൂട്ടുകെട്ടിയിട്ടുണ്ട്.

Other News

  • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
  • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
  • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
  • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
  • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
  • ലോകകപ്പ് ടീം റെഡി, വിവാദവും
  • ലോകകപ്പ് ടീമിനെ കോലി നയിക്കും; പന്തും റായിഡുവും ഇല്ല, കാര്‍ത്തിക് ടീമില്‍
  • ലിവര്‍പൂള്‍ ചെല്‍സിയെ തോല്‍പിച്ചു
  • ലോകകപ്പിനുള്ള ഓസീസ് ടീം ; വാര്‍ണറും സ്മിത്തും തിരിച്ചെത്തി
  • ഒകുഹാരയ്ക്ക് മുന്നില്‍ വീണു; സിന്ധു സെമിയില്‍ പുറത്ത്
  • കൈതട്ടി ലയണല്‍ മെസ്സിയുടെ മൂക്ക് മുറിഞ്ഞത് യാദൃച്ഛികമായി സംഭവിച്ചതെന്ന് ക്രിസ് സ്മാളിങ്
  • Write A Comment

     
    Reload Image
    Add code here