നിശാക്ലബ്ബിലെ അടിപിടിക്കേസില്‍ ബെന്‍ സ്റ്റോക്‌സിനെ കോടതി കുറ്റവിമുക്തനാക്കി

Wed,Aug 15,2018


ലണ്ടന്‍: നിശാക്ലബ്ബിലെ അടിപിടിക്കേസില്‍ വിചാരണ നേരിടുകയായിരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സിനെ കോടതി കുറ്റവിമുക്തനാക്കി. വിധി വന്നതോടെ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ സ്റ്റോക്‌സിനെ ഉള്‍പ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിസ്റ്റോളിലെ ഒരു പബ്ബില്‍വച്ചുണ്ടായ കൈയേറ്റത്തിലാണ് സ്റ്റോക്‌സ് വിചാരണ നേരിട്ടത്. സ്റ്റോക്‌സ് കുറ്റക്കാരനല്ലെന്ന് കോടതി ചൊവ്വാഴ്ച വിധിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നല്ല സംഭാവന നല്‍കിയിരുന്നു. വിചാരണ നടക്കുന്നതിനാല്‍ രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചില്ല. ഇതിനുപകരം ടീമിലെത്തിയ ക്രിസ് വോക്‌സ് കന്നി ടെസ്റ്റ് സെഞ്ചുറിയുമായി തിളങ്ങിയതോടെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം തിരഞ്ഞെടുപ്പ് ആശയക്കുഴപ്പത്തിലായി. റയാല്‍ അലി, റയാന്‍ ഹെയ്ല്‍ എന്നിവരെ സ്റ്റോക്‌സ് മര്‍ദിച്ചെന്നായിരുന്നു കേസ്. എന്നാല്‍, താന്‍ സ്വയം പ്രതിരോധം തീര്‍ക്കുകയായിരുന്നെന്ന്‌ സ്‌റ്റോക്ക് കോടതയില്‍ ബോധിപ്പിച്ചു. വിന്‍ഡീസിനെതിരായ മത്സരത്തിനുശേഷം എംബാര്‍ഗോ നൈറ്റ് ക്ലബില്‍ വെച്ചായിരുന്നു സംഭവം.

Other News

 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • ലോകകപ്പ് ടീമിനെ കോലി നയിക്കും; പന്തും റായിഡുവും ഇല്ല, കാര്‍ത്തിക് ടീമില്‍
 • ലിവര്‍പൂള്‍ ചെല്‍സിയെ തോല്‍പിച്ചു
 • ലോകകപ്പിനുള്ള ഓസീസ് ടീം ; വാര്‍ണറും സ്മിത്തും തിരിച്ചെത്തി
 • ഒകുഹാരയ്ക്ക് മുന്നില്‍ വീണു; സിന്ധു സെമിയില്‍ പുറത്ത്
 • കൈതട്ടി ലയണല്‍ മെസ്സിയുടെ മൂക്ക് മുറിഞ്ഞത് യാദൃച്ഛികമായി സംഭവിച്ചതെന്ന് ക്രിസ് സ്മാളിങ്
 • Write A Comment

   
  Reload Image
  Add code here