ഡേവിഡ് സില്‍വ സ്‌പെയ്ന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ചു

Mon,Aug 13,2018


മാഡ്രിഡ്: സ്‌പെയിന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കയാണ്‌ മധ്യനിര താരം ഡേവിഡ് സില്‍വ. ഇതോടെ ആന്ദ്രെ ഇനിയെസ്റ്റയ്ക്കും ജെറാഡ് പിക്വെയ്ക്കും ശേഷം മറ്റൊരു സ്പാനിഷ് താരം കൂടി ടീമിനോട് വിടപറഞ്ഞിരിക്കയാണ്. 12 വര്‍ഷം നീണ്ട കരിയറിനു ശേഷമാണ് 32-കാരനായ സില്‍വ ബൂട്ടഴിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് താന്‍ ഇനി സ്‌പെയിന്‍ ദേശീയ ടീമില്‍ ഉണ്ടാകില്ലെന്ന് സില്‍വ അറിയിച്ചത്. ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായതിനു പിന്നാലെ സ്‌പെയിനിന്റെ ആന്ദ്രെ ഇനിയെസ്റ്റയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു. സ്‌പെയിനിന്റെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായ ജെറാര്‍ഡ് പിക്വെ കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡേവിഡ് സില്‍വയും ടീമിനോട് വിടപറയുന്നത്. സ്‌പെയിനിനായി 125 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ നേടിയിട്ടുണ്ട് ഈ അറ്റാക്കിങ് മിഡിഫീല്‍ഡര്‍. 2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. 2008-ലും 2012-ലും യൂറോകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

''ഏറെ സന്തോഷത്തോടെയാണ് ടീമില്‍ നിന്ന് യാത്ര പറയുന്നത്. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായതെല്ലാം ദേശീയ ടീമില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അഭിമാനത്തോടു കൂടിയാണ് ഈ വിടപറച്ചില്‍. കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമാണിത്. ദേശീയ ടീമില്‍ നിന്ന് നേടാനുള്ളതെല്ലാം സ്വന്തമാക്കിക്കഴിഞ്ഞു. സ്പാനിഷ് ഫുട്ബാളിന്റെ സുവര്‍ണ കാലത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണ്'', വിരമിക്കല്‍ പ്രഖ്യാപിച്ച് എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. സഹകളിക്കാര്‍ക്കും പരീശീലകര്‍ക്കും കോച്ചിങ് സ്റ്റാഫിനും നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ താരമായ ഡേവിഡ് സില്‍വ 2006-ലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ കാലത്തു തന്നെ മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന് പേരെടുക്കാനും അദ്ദേഹത്തിനായിരുന്നു.

Other News

 • ടിട്വന്റി ലോകകപ്പ് : ഇന്ത്യന്‍ വനിതകള്‍ക്ക് എതിരാളികള്‍ ഇംഗ്ലണ്ട്
 • വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷന്‍ സിങ്ങ് ബേദി
 • സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി
 • ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യക്ക് വിജയം
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • Write A Comment

   
  Reload Image
  Add code here