കാലുവേദന; ടിന്റു ലൂക്ക ഏഷ്യന്‍ ഗെയിംസിനില്ല

Mon,Aug 13,2018


കോഴിക്കോട്: ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ നിലവിലെ വെള്ളിമെഡല്‍ ജേതാവായ മലയാളി താരവും പി.ടി. ഉഷയുടെ ശിഷ്യയുമായ ടിന്റു ലൂക്ക ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനില്ലെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ഇന്‍ഡൊനീഷ്യയില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ട്രയല്‍സില്‍നിന്ന് തിങ്കളാഴ്ച ടിന്റു ലൂക്ക പിന്‍മാറി. ബുധനാഴ്ച തിരുവനന്തപുരത്താണ് ട്രയല്‍സ് നടക്കേണ്ടിയിരുന്നത്. കാലുവേദന കാരണമാണ് ടിന്റു പിന്‍മാറുന്നതെന്ന് പരിശീലകയായ പി.ടി. ഉഷ വ്യക്തമാക്കി.

2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഒരു മിനിറ്റ് 59.19 സെക്കന്‍ഡില്‍ 800 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി വെള്ളി നേടിയിരുന്നു. അന്ന് 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും ടിന്റു അംഗമായിരുന്നു. 800 മീറ്ററില്‍ നിലവില്‍ ദേശീയ റെക്കോഡിന് ഉടമയാണ്. ഈ വര്‍ഷം പ്രധാന മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടാണ് പ്രത്യേക ട്രയല്‍സില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ, മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചു. Tintu Luka pulls out of confirmatory trials out of Asian Games

Other News

 • രവീന്ദ്ര ജഡേജ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി
 • സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു; ഏഷ്യാകപ്പില്‍ നിന്നും അഫ്ഗാന്‍ തലയുയര്‍ത്തി മടങ്ങി
 • സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു; ഏഷ്യാകപ്പില്‍ നിന്നും അഫ്ഗാന്‍ തലയുയര്‍ത്തി മടങ്ങി
 • കോലി ഖേല്‍രത്‌ന ഏറ്റുവാങ്ങി; ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ജുന പുരസ്‌കാരവും ബോബി അലോഷ്യസ് ധ്യാന്‍ചന്ദ് പുരസ്‌കാരവും സ്വീകരിച്ചു
 • സൈനയും കശ്യപും വിവാഹിതരാകുന്നു
 • ന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി കരയിലെത്തി; ഇനി ആംസ്റ്റര്‍ഡാം ദ്വീപില്‍ വൈദ്യപരിശോധന
 • അഞ്ച് ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഐസിസി
 • മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്
 • അണ്ടര്‍-16 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ ഇന്ത്യ ഇറാനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.
 • തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ
 • മെസ്സി ഗോളടിച്ചിട്ടും ബാഴ്‌സയ്ക്ക് സമനില; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്റസിന് വിജയം
 • Write A Comment

   
  Reload Image
  Add code here