മുഴുവന്‍സമയ നായകനായുള്ള ലയണല്‍ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബാഴ്‌സയ്ക്ക് കിരീടം

Sun,Aug 12,2018


ടാന്‍ജിയെര്‍ (മൊറോക്കോ): ബാഴ്‌സലോണയുടെ മുഴുവന്‍സമയ നായകനായുള്ള ലയണല്‍ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബാഴ്‌സയ്ക്ക് കിരീടം. സ്പാനിഷ് ലാ ലിഗയ്ക്ക് മുന്നോടിയായുള്ള സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബാഴ്‌സ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കിരീടമണിഞ്ഞു. ഒന്‍പതാം മിനിറ്റില്‍ പാബ്ലോ സറാബിയയുടെ ഗോളില്‍ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സ്പാനിഷ് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെ 42-ാം മിനിറ്റില്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. 78-ാം മിനിറ്റില്‍ ഔസ്മാനെ ഡെംബെലെ ബാഴ്‌സയുടെ വിജയഗോള്‍ നേടി.

സ്പാനിഷ് ലീഗ് ജേതാക്കളും കോപ്പ ഡെല്‍ റെ ജേതാക്കളും തമ്മിലുള്ള വാര്‍ഷിക മത്സരമാണ് സ്പാനിഷ് സൂപ്പര്‍ കപ്പ്. കഴിഞ്ഞ സീസണില്‍ ഈ രണ്ടു കിരീടങ്ങളും ബാഴ്‌സ നേടിയതിനാലാണ് സെവിയ്യയ്ക്ക് അവസരം ലഭിച്ചത്. സൂപ്പര്‍ കപ്പ് നേട്ടത്തോടെ ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതല്‍ കിരീട വിജയങ്ങളെന്ന നേട്ടവും മെസിക്ക് സ്വന്തമായി. ബാഴ്‌സയ്‌ക്കൊപ്പം മെസി നേടുന്ന 33-ാം കിരീടമാണിത്. നാലു ചാമ്പ്യന്‍സ് ലീഗ്, ഒന്‍പത് ലാ ലിഗ, ആറ് കോപ്പ ഡെല്‍ റേ എന്നീ കിരീടനേട്ടങ്ങള്‍ ഉള്‍പ്പെടെയാണിത്.

മിഡ്ഫീല്‍ഡില്‍ ബാഴ്‌സയുടെ വിശ്വസ്തനായിരുന്ന ആന്ദ്രെ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് മെസ്സി ബാഴ്‌സയുടെ മുഴുവന്‍സമയ നായകനായത്. മെസി എടുത്ത ഫ്രീകിക്ക് സെവിയ്യ പോസ്റ്റിലിടിച്ച് മടങ്ങിയില്ലായിരുന്നെങ്കില്‍ നായകനായുള്ള അരങ്ങേറ്റം ഗോളോടെ അദ്ദേഹത്തിന് ആഘോഷിക്കാമായിരുന്നു. ഇതാദ്യമായാണ് സ്പാനിഷ് സൂപ്പര്‍കപ്പ് പോരാട്ടം സ്‌പെയിനിനു പുറത്തുവെച്ച് നടക്കുന്നത്.

Other News

  • ന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി കരയിലെത്തി; ഇനി ആംസ്റ്റര്‍ഡാം ദ്വീപില്‍ വൈദ്യപരിശോധന
  • അഞ്ച് ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഐസിസി
  • മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്
  • അണ്ടര്‍-16 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ ഇന്ത്യ ഇറാനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.
  • തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ
  • മെസ്സി ഗോളടിച്ചിട്ടും ബാഴ്‌സയ്ക്ക് സമനില; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്റസിന് വിജയം
  • പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍
  • ചെല്‍സിക്ക് സമനില; ആഴ്‌സണലിന് വിജയം
  • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
  • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
  • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
  • Write A Comment

     
    Reload Image
    Add code here