ട്രാന്‍സ്ഫര്‍ വിപണി; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്നത് 10,825 കോടിയുടെ കൈമാറ്റം

Sat,Aug 11,2018


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വേനല്‍ക്കാല ട്രാന്‍സ്ഫര്‍ വിപണിയില്‍ നടന്നത് 10,825 കോടിരൂപയുടെ ഇടപാടുകള്‍. ഫുട്ബോള്‍ താരങ്ങള്‍ക്കായി ആകെ ചെലവിട്ട തുകയുടെ 40 ശതമാനവും മുടക്കിയത് നാല് ക്ലബ്ബുകളാണ്. ലിവര്‍പൂള്‍, ചെല്‍സി, ഫുള്‍ഹാം, ലെസ്റ്റര്‍ സിറ്റി ടീമുകളാണ് പണമൊഴുക്കിയത്.

കഴിഞ്ഞ സീസണിലേതുമായി തട്ടിച്ചുനോക്കിയില്‍ ഇത്തവണ കളിക്കാര്‍ക്കായി ചെലവിട്ട തുകയില്‍ കുറവുണ്ട്. 2017 ജനുവരിയിലെ ട്രാന്‍സ്ഫര്‍കാലത്ത് 12,572 കോടിയുടെ ഇടപാടുകളാണ് നടന്നത്. മാഞ്ചെസ്റ്റര്‍ ടീമുകള്‍ കളിക്കാര്‍ക്കായി കാര്യമായ ഇടപെടലുകള്‍ നടത്താതിരുന്നതാണ് കുറവിന് പ്രധാന കാരണമായത്.

ഇതില്‍ 1450 കോടി രൂപ പുതിയ കളിക്കാര്‍ക്കായി ചെലവിട്ട ലിവര്‍പൂളാണ് ഒന്നാംസ്ഥാനത്ത്. ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍, മധ്യനിരക്കാരന്‍ ഷെര്‍ഡാന്‍ ഷാക്കീരി തുടങ്ങിയ പ്രമുഖതാരങ്ങള്‍ ടീമിലെത്തി. സമീപകാലത്ത് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതും ചെമ്പടയാണ്.

രണ്ടാംസ്ഥാനത്തുള്ള ചെല്‍സി 1055 കോടിയാണ് കളിക്കാര്‍ക്കായി മുടക്കിയത്. ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ട്വോയെ റയല്‍ റാഞ്ചിയതിനു പിന്നാലെ അത്‌ലറ്റിക്കോ ബില്‍ബാവോയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ കെപ്പ അറിസാബെലാഗയെ റെക്കോഡ് തുകയ്ക്ക് ചെല്‍സി സ്വന്തം തട്ടകത്തിലെത്തിച്ചിരുന്നു. 633 കോടി രൂപ ചെല്‍സി നല്‍കിയതോടെ അറിസാബെലാഗ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പറായി മാറി.

ലീഗിലേക്ക് തിരികെയെത്തിയ ഫുള്‍ഹാം 923 കോടിയും മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി 879 കോടിയും കളിക്കാര്‍ക്കായി നീക്കിവെച്ചു. ഈ നാല് ടീമുകളും ചേര്‍ന്നാണ് ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് ഇറക്കിയ തുകയുടെ 40 ശതമാനത്തോളം നല്‍കിയത്.

ടോട്ടനം ക്ലബ്ബ് കളിക്കാര്‍ക്കായി ഇത്തവണ പണമിറക്കിയില്ല. 2003-ന് ശേഷം ആദ്യമായിട്ടാണ് ഒരു ഇംഗ്ലീഷ് ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇടപെടാതിരിക്കുന്നത്. വമ്പന്‍ ക്ലബ്ബുകളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, ആഴ്സനല്‍, ക്ലബ്ബുകളും കാര്യമായ ഇടപെടല്‍ നടത്തിയില്ല. യുണൈറ്റഡ് ബ്രസീല്‍ താരം ഫ്രെഡിനെയും സിറ്റി ലെസ്റ്റര്‍ സിറ്റിയില്‍നിന്ന് റിയാദ് മെഹ്റാസിനെയുമാണ് ടീമിലെത്തിച്ചത്.

Other News

 • കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കില്ല
 • ക്രിസ് ഗെയ്ല്‍ വിരമിക്കുന്നു
 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • Write A Comment

   
  Reload Image
  Add code here