ലോധ കമ്മിറ്റി ശുപാര്‍ശകള്‍ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം

Thu,Aug 09,2018


ന്യൂഡല്‍ഹി: ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റി നിര്‍ദേശിച്ച ബി.സി.സി.ഐ കരട് ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അംഗീകാരം. ലോധ കമ്മിറ്റി മുന്നോട്ടുവച്ച ചില സുപ്രധാന നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഭരണപരിഷ്‌കാരത്തിനായി കമ്മിറ്റി നിര്‍ദേശിച്ച ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, ഭാരവാഹികളുടെ കാലാവധി എന്നിവയില്‍ ഇളവ് അനുവദിച്ചത് തത്വത്തില്‍ ബി.സി.സി.ഐക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ആശ്വാസമായിരിക്കുകയാണ്. ലോധ കമ്മിറ്റി നിര്‍ദേശിച്ച, ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, എന്ന വ്യവസ്ഥ മാറ്റി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും (മുംബൈ, വിദര്‍ഭ, സൗരാഷ്ട്ര, ബറോഡ) സുപ്രീം കോടതി വ്യത്യസ്ത വോട്ടവകാശം നല്‍കി. ഒരു തവണ ബി.സി.സി.ഐ ഭാരവാഹിയായാല്‍ നിശ്ചിത ഇടവേളയ്ക്ക് ശേഷമേ വീണ്ടും മത്സരിക്കാനാകൂ എന്നായിരുന്നു ലോധ കമ്മിറ്റിയുടെ നിര്‍ദേശം. ഇതു ഭേദഗതി ചെയ്ത് ഇടവേളകളില്ലാതെ തുടര്‍ച്ചയായി രണ്ട് തവണ ഭാരവാഹിയാകാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി ബി.സി.സി.ഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ ഭാരവാഹി ആകുന്നവര്‍ക്ക് തുടര്‍ന്ന് മത്സരിക്കുന്നതിനുള്ള വിലക്ക് തുടരും. ഭാരവാഹിയായിരിക്കാനുള്ള പരമാവധി കാലാവധി ഒന്‍പതു വര്‍ഷമാക്കുക, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഭാരവാഹി സ്ഥാനത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുക, ഭാരവാഹികള്‍ക്ക് 70 വയസ് പ്രായപരിധി നിശ്ചയിക്കുക എന്നീ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഭേദഗതി വരുത്തിയ ഭരണഘടന നാലാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണമെന്ന് ബി.സി.സി.ഐക്ക് കോടതിയുടെ നിര്‍ദേശമുണ്ട്. ഭരണഘടന 30 ദിവസത്തിനുള്ളില്‍ അംഗീകരിക്കാന്‍ സംസ്ഥാന അസോസിയേഷനുകളോടും കോടതി നിര്‍ദേശിച്ചു. പുതിയ ഭരണഘടന അംഗീകരിച്ചതിനു ശേഷം മാത്രമേ അസോസിയേഷനുകള്‍ക്ക് ഇനി തിരഞ്ഞെടുപ്പ് നടത്താനാകൂ.

Other News

  • മെസ്സിയുടെ കളി ഫെയ്സ്ബുക്കിൽ ലൈവായി കാണാം
  • ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചു
  • നിശാക്ലബ്ബിലെ അടിപിടിക്കേസില്‍ ബെന്‍ സ്റ്റോക്‌സിനെ കോടതി കുറ്റവിമുക്തനാക്കി
  • ഡേവിഡ് സില്‍വ സ്‌പെയ്ന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ചു
  • കാലുവേദന; ടിന്റു ലൂക്ക ഏഷ്യന്‍ ഗെയിംസിനില്ല
  • ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രികില്‍ ബയറണിന് സൂപ്പര്‍ കപ്പ്
  • യുവന്റസിനുവേണ്ടി ആദ്യമത്സരത്തിനിറങ്ങിയ റൊണാള്‍ഡോ എട്ടുമിനിറ്റിനുള്ളില്‍ ഗോളടിച്ചു!
  • മുഴുവന്‍സമയ നായകനായുള്ള ലയണല്‍ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബാഴ്‌സയ്ക്ക് കിരീടം
  • രണ്ടാം ടെസറ്റിലും തോല്‍വി; നിരാശനായി ക്യാപ്റ്റന്‍ കോലി
  • ലോര്‍ഡ്‌സില്‍ ഇന്ത്യ നാണം കെട്ടു; രണ്ടാം ടെസ്റ്റില്‍ തോല്‍വി ഇന്നിംഗ്‌സിനും 159 റണ്‍സിനും
  • ട്രാന്‍സ്ഫര്‍ വിപണി; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്നത് 10,825 കോടിയുടെ കൈമാറ്റം
  • Write A Comment

     
    Reload Image
    Add code here