യൂത്ത്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ : ഇന്ത്യന്‍ അണ്ടര്‍ 16 ടീം ഇറാഖിനെ വീഴ്‌ത്തി

Mon,Aug 06,2018


അമ്മാന്‍: ജോര്‍ദാനില്‍ നടക്കുന്ന യൂത്ത്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ അണ്ടര്‍ 16 കുട്ടികള്‍ കരുത്തരായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിന്‌ തോല്‍പ്പിച്ചു. നിലവിലെ അണ്ടര്‍ 16 ഏഷ്യന്‍ ചാമ്പ്യന്‍ന്മാരാണ്‌ ഇറാഖ്‌. മികച്ച പ്രതിരോധവുമായി ഇറാഖിനെ തടഞ്ഞു നിര്‍ത്തിയ ഇന്ത്യ 89ാം മിനിറ്റില്‍ ഭുവനേശ്‌ നേടിയ ഗോളിലാണ്‌ വിജയം കണ്ടത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ്‌ ഇന്ത്യ കാഴ്‌ച വച്ചത്‌. ആദ്യ മത്സരത്തില്‍ ആതിഥേയരായ ജോര്‍ദാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തോല്‍പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ കരുത്തരായ ജപ്പാനോടു പൊരുതിത്തോറ്റിരുന്നു. ഒരു ഗോളിന്‌ മുന്നിട്ട്‌ നിന്ന ശേഷം ആയിരുന്നു അന്ന്‌ 2-1ന്റെ തോല്‍വി ഏറ്റുവാങ്ങിയത്‌.

മികച്ച ഫോമിലായിരുന്നെങ്കിലും ഇന്ത്യ പക്ഷെ ഇറാഖിനെ പരാജയപ്പെടുത്തുമെന്ന്‌ ആരും പ്രവചിച്ചിരുന്നില്ല. ജപ്പാനെതിരെ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യ ഇന്നലെ പുലര്‍ച്ചെ ഇറാഖിനെതിരേ പുറത്തെടുത്തത്‌. കിക്കോഫ്‌ മുതല്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഒരവസരത്തിലും എതിരാളികള്‍ക്ക്‌ അവസരം നല്‍കിയില്ല. ശാരീരിക ക്ഷമതയില്‍ ഏറെ മുന്നിലുള്ള ഇറാഖി സ്‌െ്രെടെ്രെടക്കര്‍മാരെ ഇടം വലം വിടാതെ മാര്‍ക്ക്‌ ചെയ്‌തു പിടിച്ചു കെട്ടിയ പ്രതിരോധ നിരയാണ്‌ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചത്‌. ആദ്യന്തം ഇറാഖി പ്രതിരോധത്തെ വിറപ്പിച്ച ആക്രമണ നിരയും മോശമാക്കിയില്ല. മത്സരത്തിലാകമാനം 16 ഷോട്ടുകളാണ്‌ ഇറാഖ്‌ പോസ്‌റ്റിലേക്ക്‌ ഇന്ത്യ തൊടുത്തത്‌.

ഇതില്‍ ഒന്നു വലയില്‍ കയറിയപ്പോള്‍ അഞ്ചെണ്ണം ഇറാഖ്‌ ഗോള്‍കീപ്പര്‍ പണിപ്പെട്ടു രക്ഷിച്ചെടുത്തു. പത്തെണ്ണം ലക്ഷ്യം തെറ്റി. മികച്ച പാസിങ്ങ്‌ ഗെയിമുമായി കളം നിറഞ്ഞ ഇന്ത്യ മത്സരം സമനിലയില്‍ കലാശിക്കുമെന്ന്‌ തോന്നിച്ചപ്പോഴാണ്‌ ലക്ഷ്യം കണ്ടത്‌. വലതു വിങ്ങിലൂടെ ആരംഭിച്ച നീക്കത്തിനൊടുവില്‍ ബോക്‌സിലേക്കു വന്ന ക്രോസ്‌ ഭുവനേശ്‌ വലയിലേക്ക്‌ ഹെഡ്‌ ചെയ്‌തിടുകയായിരുന്നു. അപ്രതീക്ഷിത ഗോളില്‍ നടുങ്ങിപ്പോയ ഇറാഖിനു മറുപടി നല്‍കാനുള്ള സമയം ശേഷിച്ചിരുന്നില്ല.

Other News

  • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
  • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
  • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
  • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
  • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
  • ലിവര്‍പൂളിന് ആവേശവിജയം
  • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
  • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
  • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
  • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
  • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
  • Write A Comment

     
    Reload Image
    Add code here