യുവെന്റസ് ജഴ്‌സിയിലെ റൊണാള്‍ഡോയുടെ ആദ്യ മത്സരം ഫേസ്ബുക്കില്‍ സൗജന്യമായി കാണാം

Mon,Aug 06,2018


ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവെന്റസ് അരങ്ങേറ്റ മത്സരം അടക്കമുള്ള ഇറ്റാലിയന്‍, സ്പാനിഷ് ലീഗ് മത്സരങ്ങള്‍ ഇനി ഫെയ്സ്ബുക്കിൽ സൗജന്യമായി കാണാം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലവന്‍ സ്‌പോര്‍ട്‌സാണ് ഇക്കാര്യത്തില്‍ ഫെയ്സ്ബുക്കുമായി ബ്രോഡ്കാസ്റ്റ് കരാറിലെത്തിയ കാര്യം അറിയിച്ചിരിക്കുന്നത്. കരാര്‍ പ്രകാരം ആഴ്ചയില്‍ ഒരു ദിവസം ഇറ്റാലിയന്‍ ലീഗിലെയും സ്പാനിഷ് ലീഗിലെയും മത്സരങ്ങള്‍ ഇലവന്‍ സ്‌പോര്‍ട്‌സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായി കാണാം.

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ട് യുവെന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ലീഗിലെ അരങ്ങേറ്റ മത്സരവും ഇതില്‍ ഉള്‍പ്പെടും. ഓഗസ്റ്റ് 18-നാണ് റൊണാള്‍ഡോയുടെ യുവെ ജഴ്‌സിയിലുള്ള അരങ്ങേറ്റം. നേരത്തെ 2019/2020 സീസണിലെ 20 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ബ്രിട്ടനില്‍ ഓണ്‍ലൈന്‍ വഴി കാണിക്കാനുള്ള അവകാശം ആമസോണ്‍ സ്വന്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് ഈ കരാര്‍. ഇതിന്റെ ചുവടു പിടിച്ചാണ് ഇലവന്‍ സ്‌പോര്‍ട്‌സും ഈ രംഗത്തേക്കിറങ്ങിയിരിക്കുന്നത്.

ടെലിവിഷന്‍ സംപ്രേക്ഷകര്‍ക്ക് പുതിയ പ്രേക്ഷകരിലേക്കെത്താനും ഒരു ബ്രാന്‍ഡിന് രൂപം കൊടുക്കാനും കളിപ്രേമികള്‍ക്ക് ഫേസ്ബുക്ക് വഴി മികച്ച കാഴ്ചാനുഭവം ഒരുക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നതിന് തെളിവാണ് ഈ കരാറെന്ന് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഫെയ്‌സ്ബുക്കിന്റെ ലൈവ് സ്‌പോര്‍ട്‌സ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന റയ്‌സ് ബിയര്‍ പറഞ്ഞു.

Other News

  • ന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി കരയിലെത്തി; ഇനി ആംസ്റ്റര്‍ഡാം ദ്വീപില്‍ വൈദ്യപരിശോധന
  • അഞ്ച് ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഐസിസി
  • മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്
  • അണ്ടര്‍-16 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ ഇന്ത്യ ഇറാനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.
  • തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ
  • മെസ്സി ഗോളടിച്ചിട്ടും ബാഴ്‌സയ്ക്ക് സമനില; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്റസിന് വിജയം
  • പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍
  • ചെല്‍സിക്ക് സമനില; ആഴ്‌സണലിന് വിജയം
  • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
  • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
  • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
  • Write A Comment

     
    Reload Image
    Add code here