WWE ​താരം കെയ്​ൻ ക്​നോക്​സ്​ കൗണ്ടി മേയര്‍

Mon,Aug 06,2018


വാഷിങ്​ടൺ: റെസലിംഗ് റിംഗില്‍ ക്രൂരതയുടെയും ഭയത്തിന്റെയും പര്യായമായിരുന്ന കെയ്ന്‍ ഇനി ക്‌നോക്‌സ് കൗണ്ടിക്കാര്‍ക്ക് സ്വന്തം മേയര്‍. ലോക റസ്ലിങ് എൻറർടൈൻമെൻഡ്​സ് (WWE)​ താരം ഗ്ലെൻ ജേകബ്​സ്​ എന്ന കെയ്​ൻ അമേരിക്കയിലെ ക്​നോക്​സ്​ കൗണ്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച കെയ്​ൻ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ലിൻഡ ഹാനയെയാണ്​ തോൽപ്പിച്ചത്​.

മുൻ ലോക ഹെവിവെയ്​റ്റ്​ ചാമ്പ്യനാണ്​ 51കാരനായ കെയ്​ൻ. ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഏറ്റവും വിലയേറിയ റെസ്ലർമാരിൽ ഒരാളായിരുന്നു. ഇൗയടുത്തായി റസ്ലിങ്ങിൽ നിന്നും വിട്ട്​ നിൽക്കുകയായിരുന്ന താരം തെരഞ്ഞെടുപ്പ്​ തിരക്കുകളിലായിരുന്നു.

കെയ്‌ന് വിജയാശംസകളുമായി ഡബ്ല്യുഡബ്യുഇയും രംഗത്തെത്തി.ട്വിറ്ററിലൂടെയായിരുന്നു ആശംസ. സെപ്റ്റംബർ ഒന്നിനാണ്​ സത്യപ്രതിജ്ഞാ ചടങ്ങ്​. നിലവിൽ ടിം ബർഷറ്റാണ്​ ക്​നോക്​സ്​ കൗണ്ടി മേയർ.

Other News

  • വാര്‍ണറും സ്മിത്തും ഇന്ത്യക്കെതിരേ കളിക്കില്ല
  • ടിട്വന്റി ലോകകപ്പ് : ഇന്ത്യന്‍ വനിതകള്‍ക്ക് എതിരാളികള്‍ ഇംഗ്ലണ്ട്
  • വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷന്‍ സിങ്ങ് ബേദി
  • സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി
  • ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യക്ക് വിജയം
  • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
  • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
  • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
  • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
  • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
  • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
  • Write A Comment

     
    Reload Image
    Add code here