സെര്‍ജിയ അഗ്യുറോയുടെ ഇരട്ടഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കമ്യൂണിറ്റി ഷീല്‍ഡ് കിരീടം

Sun,Aug 05,2018


ലണ്ടന്‍: സെര്‍ജിയ അഗ്യുറോയുടെ ഇരട്ടഗോള്‍ മികവില്‍ കമ്യൂണിറ്റി ഷീല്‍ഡ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. 13-ാം മിനിറ്റിലും 58-ാം മിനിറ്റിലുമായിരുന്നു അര്‍ജന്റീനന്‍ താരത്തിന്റെ ഗോളുകള്‍. ഇതോടെ സിറ്റിക്കായി 200 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും അഗ്യൂറോ സ്വന്തമാക്കി. 13-ാം മിനിറ്റില്‍ ഫോഡെന്റെ പാസില്‍ വലകുലുക്കിയാണ് സിറ്റി കുപ്പായത്തില്‍ മുപ്പതുകാരനായ അഗ്യൂറോ ഇരട്ട സെഞ്ചുറി തികച്ചത്. 293 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. 146 ഗോളുകള്‍ വലത് കാലു കൊണ്ടും 35 എണ്ണം ഇടത് കാലു കൊണ്ടും വലയിലാക്കിയപ്പോള്‍ 19 എണ്ണം ഹെഡറിലും പിറന്നു. 181 എണ്ണം ബോക്സിനകത്തുനിന്നും 19 ഗോളുകള്‍ ബോക്സിന് പുറത്തുനിന്നുമായിരുന്നു. സിറ്റിക്കായി കൂടുതല്‍ ഗോളുകള്‍ നേടിയ താരവും അഗ്യൂറോയാണ്. 177 ഗോളുകള്‍ നേടിയ എറിക് ബ്രൂക്കാണ് രണ്ടാം സ്ഥാനത്ത്. സിറ്റിയില്‍ ഒരു സീസണില്‍ മാത്രമാണ് അഗ്യൂറോ ഇരുപതില്‍ താഴെ ഗോളുകള്‍ നേടിയത്. 2012-13 സീസണില്‍ അഗ്യൂറോയുടെ ഗോള്‍നേട്ടം പതിനേഴായിരുന്നു. എന്നാല്‍ മറ്റ് സീസണുകളിലെല്ലാം മുപ്പതിനടുത്തോ അതിലധികമോ ഗോളുകള്‍ അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ വലയിലെത്തിച്ചു. സിറ്റിയുടെ ആധിപത്യത്തോടെയാണ് മത്സരം തുടങ്ങിയത്. അതിന്റെ ഫലം 13-ാം മിനിറ്റില്‍ കണ്ടു. ഇന്ത്യ ആതിഥേയരായ അണ്ടര്‍-17 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിച്ച ഫോഡന്റെ പാസ്സില്‍ നിന്നായിരുന്നു അഗ്യൂറോയുടെ ഗോള്‍. ഫോഡനില്‍ നിന്ന് ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കയറിയ അഗ്യൂറോ ഗോളി കബല്ലീറോയെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടാം ഗോളും അഗ്യൂറോ നേടി. 58ാം മിനിറ്റിലായിരുന്നു ഇത്. ചെല്‍സിയുടെ മധ്യനിരയില്‍ സംഭവിച്ച പിഴവ് മുതലെടുത്തു പന്തുമായി മുന്നേറിയ ബെര്‍ണാഡോ സില്‍വ പന്ത് അഗ്യൂറോക്ക് നല്‍കി. പിഴവൊന്നും കൂടാതെ അഗ്യൂറോ പന്ത് വലയിലെത്തിച്ചു. പ്രീമിയര്‍ ലീഗ് ജേതാക്കളും എഫ്എ കപ്പ് വിജയികളും തമ്മിലാണ് കമ്യൂണിറ്റി ഷീല്‍ഡില്‍ ഏറ്റുമുട്ടുന്നത്.

https://twitter.com/ManCity/status/1026143899532898304

Other News

 • ടിട്വന്റി ലോകകപ്പ് : ഇന്ത്യന്‍ വനിതകള്‍ക്ക് എതിരാളികള്‍ ഇംഗ്ലണ്ട്
 • വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷന്‍ സിങ്ങ് ബേദി
 • സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി
 • ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യക്ക് വിജയം
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • Write A Comment

   
  Reload Image
  Add code here