കെന്റോ മൊമോട്ട ബാഡ്മിന്റണിലെ പുരുഷ ലോകചാമ്പ്യന്‍

Sun,Aug 05,2018


നാന്‍ജിങ്: ജപ്പാന്‍കാരന്‍ കെന്റോ മൊമോട്ടയാണ് ബാഡ്മിന്റണിലെ പുതിയ പുരുഷ ലോകചാമ്പ്യന്‍. സിംഗിള്‍സില്‍ ചൈനയുടെ ഷി യുഖിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൊമോട്ട തോല്‍പിച്ചത്. സ്‌കോര്‍: 21-11, 21-13. ബാഡ്മിന്റണ്‍ ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ജാപ്പനീസ് താരമാണ് നിലവിലെ ലോക രണ്ടാം റാങ്കുകാരനായ മൊമോട്ട.

രണ്ട് വര്‍ഷം മുന്‍പ് അനധികൃതമായി ഒരു ചൂതാട്ട കേന്ദ്രം സന്ദര്‍ശിച്ചതിന് ജാപ്പനീസ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ താരമാണ് കെന്റോ. ഇതുമൂലം റിയോ ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാന്‍ കെന്റോയ്ക്ക് കഴിഞ്ഞിരുന്നില്ല.

ജപ്പാന്റെ മയു മത്സുമോട്ടോ-വകാന നഗാഹാര സഖ്യം വനിതാ ഡബിള്‍സിലും ചൈനയുടെ ഷെങ് സിവെയ്-ഹ്വാങ് യാഖ്വിങ് സഖ്യം മിക്‌സഡ് ഡബിള്‍സിലും ചൈനയുടെ ലി യുന്‍ഹ്യു-ലിയു യുചെന്‍ സഖ്യം പുരുഷ ഡബിള്‍സിലും കിരീടം നേടി.

Other News

 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • Write A Comment

   
  Reload Image
  Add code here