ക്യാപ്റ്റനെന്ന നിലയില്‍ കോലി പരാജയമെന്ന് നാസര്‍ ഹുസൈന്‍

Sun,Aug 05,2018


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ 31 റണ്‍സ് തോല്‍വിക്ക് ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ടെസ്റ്റില്‍ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനത്തെ വാഴ്ത്തുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലി പരാജയമാണെന്നും നാസര്‍ ഹുസൈന്‍ പറയുന്നു.

മത്സരത്തില്‍ കോലിയുടെ പ്രകടനം ഉജ്ജ്വലമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് കോലി നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കേണ്ടതായിരുന്നു. വിജയം കോലി അര്‍ഹിക്കുന്നത് തന്നെയായിരുന്നു. തകര്‍ന്നുവീണ ഇന്ത്യയെ പൊരുതാവുന്ന നിലയിലേക്ക് എത്തിച്ചത് കോലിയുടെ ഒറ്റയാള്‍ പ്രകടനമാണ്. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ പറയുന്നു.

ഈ തോല്‍വിയുടെ ഉത്തരവാദിത്തം കോലി കൂടി ഏറ്റെടുക്കണം. രണ്ടാം ഇന്നിങ്‌സില്‍ ആദില്‍ റാഷിദും സാം കറനും ബാറ്റിങ്ങിന് വരുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയിലായിരു്‌നനു ഇംഗ്ലണ്ട്. ഈ സമയത്ത് എന്തോ കാരണംകൊണ്ട് അശ്വിനെ ബൗളിങ്ങ് ഏല്‍പ്പിച്ചില്ല. തുടര്‍ന്ന് ഇന്ത്യക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. കോലി തന്റെ ക്യാപ്റ്റന്‍സിയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കണം. എന്നിട്ട് സ്വയം ചോദിക്കണം. 'ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇടങ്കയ്യന്‍മാര്‍ക്കെതിരെ മികച്ച ശരാശരിയുള്ള അശ്വിനെ ബൗള്‍ ചെയ്യിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? ' നാസര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കെതിരെ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത യുവതാരം കറനേയും നാസര്‍ ഹുസൈന്‍ അഭിനന്ദിച്ചു. കോലി 200 റണ്‍സ് നേടിയെന്ന് ഇന്ത്യന്‍ ആരാധകര്‍ പറഞ്ഞേക്കാം. പക്ഷേ മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത് വെറും ഇരുപത് വയസ് മാത്രമുള്ള ഒരു പയ്യനാണ്. അത് വലിയൊരു നേട്ടമാണ്. രണ്ട് ഇന്നിങ്‌സിന്റേയും ഗതി മാറ്റിയത് കറനായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 50 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ കറന്‍ ബോള്‍ ചെയ്യാനെത്തുന്നത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു. രണ്ടാം ഇന്നിങ്‌സില്‍ ഏഴിന് 87 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിന്റെ രക്ഷകനായതും കറന്‍ തന്നെ. ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Other News

 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • Write A Comment

   
  Reload Image
  Add code here