അരങ്ങേറ്റത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറി; റീസയുടെ റെക്കോഡില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

Sun,Aug 05,2018


കാന്‍ഡി: അരങ്ങേറ്റ മത്സരത്തില്‍ ഒരു കളിക്കാരന്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറി കരസ്ഥമാക്കിയ റീസാ ഹെന്‍ട്രിക്‌സിന്റെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചു. 88 പന്തിലാണ് റീസ സെഞ്ച്വറി നേടിയത്. ഇതോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 3-0 ത്തിന് മുന്നിലെത്തി. മൂന്നാമനായി ക്രീസിലെത്തിയ 28 കാരനായ റീസ എട്ടുഫോറും ഒരു സിക്‌സറും നേടിയാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്. 49 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയും പിന്നീട് 18 പന്തില്‍ അടുത്ത അര്‍ദ്ധ സെഞ്ച്വറിയും നേടി. നാലാം വിക്കറ്റില്‍ ഡുമിനിക്കൊപ്പം 73 പന്തില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

35-ാം ഓവറിലെ അഞ്ചാം പന്തില്‍ ലാഹിരു കുമാരയാണ ദക്ഷിണാഫ്രിക്കന്‍ താരത്തെ പുറത്താക്കിയത്. ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പതിനാലാമത്തെ താരവും മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ താരവുമാണ്. കോളിന്‍ ഇന്‍ഗ്രാമും തെമ്പാ ബുവാമയുമാണ് നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റ സെഞ്ചുറി നേടിയ താരങ്ങള്‍.

റീസയുടെ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. 92 റണ്‍സുമായി ഡുമിനിയും 59 റണ്‍സുമായി ഹാഷിം അംലയും 51 റണ്‍സുമായി ഡേവിഡ് മില്ലറും റീസയ്ക്ക് പിന്തുണ നല്‍കി. തിസാര പെരേരയുടെ നാല് വിക്കറ്റ് പ്രകടനം മാത്രമാണ് ലങ്കയ്ക്ക് ആശ്വസിക്കാനുണ്ടായത്.

കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 45.2 ഓവറില്‍ 285 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ലുന്‍ഗി എന്‍ഗിഡിയുടേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫെലുക്ക്വായോയുടേയും ബൗളിങ്ങിന് മുന്നില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 84 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here