ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവിന് വെള്ളി

Sun,Aug 05,2018


നാന്‍ജിങ്(ചൈന): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സ്‌പെയിനിന്റെ കരോലിന മാരിനാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
ഇത് മൂന്നാം തവണയാണ് കരോലിന മാരിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. സ്‌കോര്‍ - (21 19, 21 10). ഇത് രണ്ടാം തവണയാണ് സിന്ധു ഫൈനലില്‍ പരാജയപ്പെടുന്നത്.
സെമി പോരാട്ടത്തില്‍ മൂന്നാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ 55 മിനിറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വീഴ്ത്തിയാണ് സിന്ധു ഫൈനലിലെത്തിയത്.
സിന്ധു ഇതുവരെ രണ്ടു വെങ്കലവും, ഒരു വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ മെഡല്‍ നേട്ടം നാലാകും.
ക്വാര്‍ട്ടറില്‍ ജപ്പാന്റെ താരമായ നോസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നായിരുന്നു സിന്ധു സെമി ഫൈനലില്‍ എത്തിയത്.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here