ആര്‍തുറോ വിദാല്‍ ബാഴ്‌സലോണയില്‍

Sat,Aug 04,2018


ബാഴ്‌സലോണ: ചിലിയുടെ മധ്യനിര താരം ആര്‍തുറോ വിദാല്‍ ഇനി സ്പാനിഷ് ലീഗിലെ കരുത്തരായ ബാഴ്‌സലോണയില്‍. ബയറണ്‍ മ്യൂണിക്കില്‍ നിന്ന് ഏകദേശം 214 കോടി രൂപയ്ക്കാണ് വിദാല്‍ ബാഴ്‌സയുമായി മൂന്നു വര്‍ഷത്തെ കരാറൊപ്പിട്ടത്. സൂപ്പര്‍ താരം ഇനിയെസ്റ്റ ക്ലബ് വിട്ടതോടെ മധ്യനിരയില്‍ ഒരു പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ബാഴ്സലോണ. ഒന്നിലധികം പൊസിഷനുകളില്‍ തിളങ്ങാനുള്ള മികവ് കണ്ടാണ് ബാഴ്‌സ വിദാലിനെ തട്ടകത്തിലെത്തിച്ചത്. വിദാല്‍ ഇറ്റാലിയന്‍ ക്ലബിലേക്ക് മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ് ചിലിയന്‍ താരം ബാഴ്‌സയുമായി കരാറൊപ്പിടുകയായിരുന്നു. ഇക്കാര്യം ബാഴ്‌സ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്സയ്ക്കൊപ്പം ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും വിദാലിന് വേണ്ടി രംഗത്തുണ്ടായിരുന്നു. വിദാല്‍ വരുന്നതോടെ ബാഴ്സയുടെ മധ്യനിര കൂടുതല്‍ ശക്തമാവും. ഇനിയെസ്റ്റയുടെ വിടവാങ്ങലും പൗളീഞ്ഞോ ചൈനീസ് ലീഗിലേക്ക് തിരികെ പോയതും ബാഴ്സയുടെ മധ്യനിരയുടെ ശക്തി കുറച്ചിട്ടുണ്ട്. ആ വിടവ് വിദാലിലൂടെ നികത്താനാകുമെന്നാണ് ബാഴ്‌സ പ്രതീക്ഷിക്കുന്നത്. യുവന്റസില്‍ നിന്നാണ് വിദാല്‍ ബയറണിന്റെ തട്ടകത്തിലെത്തിയത്. യുവന്റസിനായി 124 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ നേടി ചിലിയന്‍ താരം. പിന്നീട് 2015-ല്‍ ബയറണിലെത്തിയ വിദാല്‍ മൂന്നു കവണ ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി. ബയറണില്‍ കളിച്ച 79 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് വിദാല്‍ നേടിയത്.

Other News

 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • ആരാധകര്‍ക്ക് നേരെ ആക്രമണം; വെച്ചുപൊറുപ്പിക്കില്ലെന്ന് എഫ്‌സി ഗോവ
 • യുവെന്റസില്‍ ഫ്രീകിക്കുകളെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് വിലക്ക്
 • ഹോക്കി ലോകകപ്പ്; ശ്രീജേഷ് ടീമില്‍, സുനിലും രൂപീന്ദറുമില്ല
 • 'ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ'- ആരാധകനോട് കോലി
 • 'നിങ്ങള്‍ ആ പാര്‍ട്ടിയെ മാത്രം സുഖിപ്പിച്ചാല്‍ മതി'- ഗംഭീറിനുള്ള മറുപടി അസ്ഹര്‍ പിന്‍വലിച്ചു
 • ബംഗ്ലാദേശ് നാണംകെട്ടു; അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റ് വിജയവുമായി സിംബാബ്‌വെ
 • അസ്ഹറിനെതിരെ വിമര്‍ശനം; ഗംഭീറിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ജി രാജരാമന്‍
 • Write A Comment

   
  Reload Image
  Add code here