ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന സെമി കാണാതെ പുറത്ത്

Fri,Aug 03,2018


നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ക്വാര്‍ട്ടർ ഫൈനലിൽ പുറത്തായി. ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരിയും ഒളിമ്പിക് സ്വര്‍ണ മെഡൽ ജേത്രിയുമായ കാരോളിന മാരിനാണ് സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയത്. സ്കോർ: 21-6, 21-11. സൈനയ്ക്ക് 42 പോയിന്റുകളില്‍ 17 എണ്ണം മാത്രമാണ് വിജയിക്കാനായത്. 2015-ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സൈന മാരിനോട് തോറ്റിരുന്നു.

മുപ്പത്തിയൊന്ന് മിനിറ്റിനുള്ളിലാണ് പത്താം സീഡായ സൈന ഏഴാം സീഡായ മാരിനോട് അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം 21-6ന് നേടിയ മാരിന്‍ രണ്ടാം ഗെയിമിലും (21-11) ആധിപത്യം തുടര്‍ന്നു. 2015 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്ന സൈന കഴിഞ്ഞ വര്‍ഷം വെങ്കലം നേടിയിരുന്നു. 2013-ലെ ചാമ്പ്യന്‍ തായ്‌ലൻഡിന്റെ രത്ചനോക് ഇന്തനോണിനെ തോല്‍പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്.

മികസ്ഡ് ഡബിള്‍സിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. സീഡില്ലാ താരങ്ങളായ അശ്വിനി പൊന്നപ്പയും സാത്വിക് റെഡ്ഡിയുമടങ്ങുന്ന സഖ്യവും സെമി കാണാതെ പുറത്തായി. ചൈനീസ് ജോഡിയായ സെന്‍ സിവെയ്-ഹ്വാങ് യാക്വിയോങ് എന്നിവരാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പിച്ചത്. 36 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു. ആദ്യ ഗെയിമില്‍ ചെറുത്തുനിന്ന ഇന്ത്യന്‍ സഖ്യം രണ്ടാം ഗെയിമില്‍ പെട്ടെന്ന് കീഴടങ്ങി. സ്‌കോര്‍: 21-17, 21-10.

Other News

 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
 • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
 • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
 • കേരള ബ്ലാസ്‌റ്റേഴ്‌സിനെ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്ത
 • കെനിയന്‍ താരം മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി
 • ഒരു ഗോളിന് പിന്നില്‍ നിന്നശേഷം ബാഴ്‌സ തിരിച്ചടിച്ചു; റയലിന് സമനില
 • അഞ്ചില്‍ അഞ്ചിലും വിജയം; 100 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആവര്‍ത്തിച്ച് ചെല്‍സിയും ലിവര്‍പൂളും
 • Write A Comment

   
  Reload Image
  Add code here