വനിതാ ഹോക്കി ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് തോല്‍വി

Fri,Aug 03,2018


ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് തോല്‍വി. പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അയര്‍ലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇന്ത്യക്കായി റീന മാത്രമാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. റാണി രാംപാല്‍, മോണിക്ക, നവജ്യോത് കൗര്‍ എന്നിവരുടെ ഷോട്ടുകളെല്ലാം പാഴായി. അയര്‍ലന്‍ഡിന് വേണ്ടി ആദ്യ രണ്ടു ഷോട്ടെടുത്ത ഡാലി നിക്കോള, അന്ന എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. എന്നാല്‍ പിന്നീട് റോയസ്ന്‍ അപ്ടണ്‍, അലിസണ്‍, വാട്കിന്‍സ് ക്ലോ എന്നിവര്‍ ഗോള്‍ നേടി. സെമിഫൈനല്‍ സ്‌പെയിനാണ് അയര്‍ലന്‍ഡിന്റെ എതിരാളി. നേരത്തെ പൂള്‍ മത്സരത്തിലും അയര്‍ലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. അതേസമയം 40 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ കളിച്ചത്.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here