കിദംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടറില്‍

Wed,Aug 01,2018


നാന്‍ജിങ്: ഇന്ത്യന്‍ താരം കിദംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടറില്‍. സ്പാനിഷ് താരം പാബ്ലോ അബിയാനെ മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടത്തിലാണ് ശ്രീകാന്ത് കീഴടക്കിയത്. ആറാം റാങ്കുകാരനായ ശ്രീകാന്തിന് 48-ാം റാങ്കുകാരനായ അബിയന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു. മത്സരം 62 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 21-15, 12-21, 21-14. ആദ്യ ഗെയിം 11-9ന് മുന്നിലെത്തിയ ശ്രീകാന്ത് പിന്നീട് 18 മിനിറ്റിനുള്ളില്‍ ആ ഗെയിം അവസാനിപ്പിച്ചു. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചുവന്ന അബിയന്‍ 12-21ന് ശ്രീകാന്തിനെ കീഴടക്കി. ഇതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. തുടക്കത്തില്‍ 11-9ന് സ്പാനിഷ് താരം മുന്നിട്ടു നിന്നെങ്കിലും തിരിച്ചുവന്ന ശ്രീകാന്ത് നിര്‍ണായക ഗെയിം 21-14ന് സ്വന്തമാക്കി. പ്രീ ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ല്യൂ ഡാരെനാണ് ശ്രീകാന്തിന്റെ എതിരാളി. ഇസ്രായേലിന്റെ മിഷാ സില്‍ബെര്‍മാനെ 21-16, 21-16ന് പരാജയപ്പെടുത്തിയാണ് ഡാരെന്‍ അവസാന പതിനാറിലെത്തിയത്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.

Other News

 • രവീന്ദ്ര ജഡേജ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി
 • സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു; ഏഷ്യാകപ്പില്‍ നിന്നും അഫ്ഗാന്‍ തലയുയര്‍ത്തി മടങ്ങി
 • സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു; ഏഷ്യാകപ്പില്‍ നിന്നും അഫ്ഗാന്‍ തലയുയര്‍ത്തി മടങ്ങി
 • കോലി ഖേല്‍രത്‌ന ഏറ്റുവാങ്ങി; ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ജുന പുരസ്‌കാരവും ബോബി അലോഷ്യസ് ധ്യാന്‍ചന്ദ് പുരസ്‌കാരവും സ്വീകരിച്ചു
 • സൈനയും കശ്യപും വിവാഹിതരാകുന്നു
 • ന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി കരയിലെത്തി; ഇനി ആംസ്റ്റര്‍ഡാം ദ്വീപില്‍ വൈദ്യപരിശോധന
 • അഞ്ച് ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഐസിസി
 • മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്
 • അണ്ടര്‍-16 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ ഇന്ത്യ ഇറാനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.
 • തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ
 • മെസ്സി ഗോളടിച്ചിട്ടും ബാഴ്‌സയ്ക്ക് സമനില; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്റസിന് വിജയം
 • Write A Comment

   
  Reload Image
  Add code here