ടീം ഇംഗ്ലണ്ടിന് ഇത് ആയിരാമത് ടെസ്റ്റ്‌

Mon,Jul 30,2018


ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ആദ്യ ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ കാത്തിരിക്കുന്നത് ചരിത്രമുഹൂര്‍ത്തം. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരാമത്തെ മത്സരത്തിനിറങ്ങുന്ന ആദ്യടീമാവുകയാണ് അവര്‍. 1877-ല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയുംതമ്മിലായിരുന്നു ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം. അഞ്ചു ടെസ്റ്റാണ് പരമ്പരയിലുള്ളത്. ഇന്ത്യയുടെ 522-ാം ടെസ്റ്റാണിത്. എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് 50 ടെസ്റ്റ് കളിച്ചുകഴിഞ്ഞു. ഇതില്‍ 27 വിജയവും ഇംഗ്ലണ്ടിനുണ്ട്.

ഓസ്ട്രേലിയ ഒട്ടാകെ 812 ടെസ്റ്റാണ് കളിച്ചത്. ആധുനിക ക്രിക്കറ്റില്‍ വലിയ വിജയങ്ങള്‍ രചിച്ച വിന്‍ഡീസ് ക്രിക്കറ്റ് ടീം 535 ടെസ്റ്റ് കളിച്ചു. കഴിഞ്ഞ 999 ടെസ്റ്റുകളില്‍ 35.7 ആണ് ഇംഗ്ലണ്ടിന്റെ വിജയശതമാനം. 357 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 297 കളികള്‍ തോറ്റു; സമനിലകള്‍- 345.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ആദ്യ രൂപമായ ഇംപീരിയില്‍ ക്രിക്കറ്റ് കോണ്‍ഫറന്‍സ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയതും ഇംഗ്ലണ്ടാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും അതില്‍ അംഗങ്ങളായിരുന്നു. ആദ്യ അന്താരാഷ്ട്ര ഏകദിനം കളിച്ചതും ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ്. 1971 ജനവരിയിലായിരുന്നു മത്സരം.

അതേസമയം അപൂര്‍വ റെക്കോഡിന് ഉടമയാകുന്ന ഇംഗ്ലണ്ട് ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) അഭിനന്ദിച്ചു. 'ക്രിക്കറ്റിന്റെ ആരംഭംമുതല്‍ പുതിയ കളിക്കാരെ വളര്‍ത്തിയെടുക്കാനും ലോകമെങ്ങുമുള്ള ക്രിക്കറ്റ് സ്‌നേഹികളെ പ്രചോദിപ്പിക്കാനും ഇംഗ്ലണ്ട് നടത്തിയ ശ്രമങ്ങള്‍ ഇനിയും തുടരട്ടെ...' ആശംസാ സന്ദേശത്തില്‍ ഐ.സി.സി. അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ പറഞ്ഞു. ബുധനാഴ്ച മത്സരം തുടങ്ങുന്നതിനുമുമ്പ് ടീമിന് ആദരമര്‍പ്പിക്കും. മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ജെഫ് ക്രോയും ഐ.സി.സി. മാച്ച് റഫറിമാരുടെ പാനലിലെ പ്രമുഖരും ഐ.സി.സി. ഉന്നതരും ചടങ്ങില്‍ പങ്കെടുക്കും.ഇങ്ങിനെയൊക്കെയാണെങ്കിലും ഇതുവരെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനായിട്ടില്ല.

Other News

 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • ആരാധകര്‍ക്ക് നേരെ ആക്രമണം; വെച്ചുപൊറുപ്പിക്കില്ലെന്ന് എഫ്‌സി ഗോവ
 • യുവെന്റസില്‍ ഫ്രീകിക്കുകളെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് വിലക്ക്
 • Write A Comment

   
  Reload Image
  Add code here