അണ്ടര്‍-19 യൂറോ കിരീടം പോര്‍ച്ചുഗലിന്

Mon,Jul 30,2018


മഡ്രിഡ്: റൊണാള്‍ഡോ നയിച്ച സീനിയര്‍ ടീമിന്റെ പാത പിന്‍തുടര്‍ന്ന് പോര്‍ച്ചുഗല്‍ കൗമാരതാരങ്ങള്‍ അണ്ടര്‍-19 യൂറോകപ്പ് ഫുട്ബോളില്‍ കിരീടമുയര്‍ത്തി.അധികസമയത്തേക്കുനീണ്ട ഫൈനലില്‍ ഇറ്റലിയെ 4-3 തോല്‍പ്പിച്ചാണ് കപ്പില്‍ മുത്തമിട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗല്‍ 2016-ല്‍ യൂറോകപ്പ് നേടിയിരുന്നു. അന്ന് അധികസമയത്തേക്കുനീണ്ട ഫൈനലില്‍ എഡര്‍ നേടിയ ഗോളിന് ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് യൂറോപ്യന്‍ ചാമ്പ്യന്‍പട്ടം നേടിയത്. അണ്ടര്‍-19 യൂറോകപ്പും സമാനമായരീതിയിലാണ് പോര്‍ച്ചുഗല്‍ ഭാവിസംഘം നേടിയത്.

നിശ്ചിതസമയത്ത് പോര്‍ച്ചുഗലും ഇറ്റലിയും 2-2ന് സമനിലയിലായിരുന്നു. ജാവോ പെഡ്രോ ഫിലിപ്പെ (45), ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ (72) എന്നിവര്‍ പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. മോയ്സ് കീന്‍ (75, 76) നേടിയ ഇരട്ടഗോള്‍ ഇറ്റലിക്ക് തുണയായി. അധികസമയത്ത് വിജയികള്‍ക്കായി ഫിലിപ്പെ (104), പെഡ്രോ കൊറേയ (109) എന്നിവര്‍ ലക്ഷ്യംകണ്ടു. ഇറ്റലിക്കായി ജിയാന്‍ ലുക്ക സ്‌കാമാക്ക (107) സ്‌കോര്‍ ചെയ്തു.

ചരിത്രത്തില്‍ നാലാം തവണയാണ് പോര്‍ച്ചുഗല്‍ കിരീടം നേടുന്നത്. ഇതിനുമുമ്പ് 1961, 1994, 1999 വര്‍ഷങ്ങളിലാണ് കപ്പുയര്‍ത്തിയത്. എട്ടുതവണ റണ്ണറപ്പായി. അഞ്ചു ഗോള്‍ വീതം നേടിയ പോര്‍ച്ചുഗല്‍ താരങ്ങളായ ജാവോ ഫിലിപ്പെ, ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ എന്നിവരാണ് ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാര്‍.

Other News

 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • Write A Comment

   
  Reload Image
  Add code here