ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പ്രണോയും സമീറും രണ്ടാം റൗണ്ടിൽ

Mon,Jul 30,2018


നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്കും സമീർ വർമയ്ക്കും വിജയത്തുടക്കം. പുരുഷ വിഭാഗത്തിൽ ഇരുവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷന്മാരുടെ സിംഗിൾസിൽ പ്രണോയ് ന്യൂസീലൻഡിന്റെ അഭിനവ് മനോട്ടയെ ഏകപക്ഷീയമായ ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-12, 21-11.

സമീർ വർമ ഫ്രാൻസിന്റെ ലൂക്കാസ് കൊർവീയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-13, 21-10. മിക്സഡ് ഡബിൾസിൽ സാത്വിക് സായ്രാജ് റാങ്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം ഡെൻമാർക്കിന്റെ നിക്കോളസ് നോർ-സാറ ത്യാഗെസെൻ സഖ്യത്തെയാണ് തോൽപിച്ചത്. സ്കോർ: 21-9, 22-20.

രണ്ടാം റൗണ്ടിൽ മുൻ ലോകചാമ്പ്യൻ ലിൻ ഡാനാണ് സമീറിന്റെ എതിരാളി. രണ്ടാം റൗണ്ടിൽ പ്രണോയ് ബ്രസീലിന്റെ ഗോൾ കോയ്​ലോയെ നേരിടും. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളായ സൈന നേവാളിനും പി.വി.സിന്ധുവിനും രണ്ടാം റൗണ്ടിലേയ്ക്ക് ബൈ ലഭിച്ചിട്ടുണ്ട്.

മൂന്നാം സീഡായ സിന്ധു രണ്ടാം റൗണ്ടിൽ ഇൻഡൊനീഷ്യയുടെ ഫിറ്റ്റിയാനിയെയും പത്താം സീഡായ സൈന തുർക്കിയുടെ അലിയെ ഡെമിർബാഗിനെയും നേരിടും.

Other News

 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • Write A Comment

   
  Reload Image
  Add code here