18 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി; സ്മൃതി മന്ദാനയ്ക്ക് ലോക റെക്കോഡ്‌

Sun,Jul 29,2018


ടോണ്‍ടന്‍: തകര്‍പ്പന്‍ പ്രകടനവുമായി റെക്കോര്‍ഡ് ബുക്കില്‍ പേരുചേര്‍ത്ത് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വനിത ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്. 18 പന്തില്‍ നിന്നാണ് സ്മൃതി അര്‍ധസെഞ്ചുറിയിലെത്തിയത്. ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈനും 18 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി അടിച്ചിട്ടുണ്ട്. 2005-ല്‍ ബെംഗളൂരുവില്‍ ഇന്ത്യയ്ക്കെതിരെയായിരുന്നു ആ റെക്കോഡ് പ്രകടനം. ഇംഗ്ലണ്ടില്‍ നടക്കുന്ന കിയ സൂപ്പര്‍ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് സ്മൃതിയുടെ പ്രകടനം. അഞ്ചു ഫോറുകളും നാലു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. ഈ ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് സ്മൃതി.

ടൂര്‍ണമെന്റില്‍ ലോബൊറോ ലൈറ്റ്‌നിങ്ങിനെതിരെ വെസ്റ്റേണ്‍ സ്റ്റോമിനായി ബാറ്റിങ്ങിനിറങ്ങിയ സ്മൃതി 19 പന്തില്‍ നിന്ന് 52 റണ്‍സെടുത്തു. മഴമൂലം ആറു ഓവറുകളാക്കി ചുരുക്കിയ മത്സരത്തില്‍ സ്മൃതിയുടെ വെടിക്കെട്ട് മികവില്‍ വെസ്റ്റേണ്‍ സ്റ്റോം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തു.

273.68 സ്‌ട്രൈക്ക്‌റേറ്റിലാണ് സ്മൃതി അടിച്ചു തകര്‍ത്തത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ 25 പന്തില്‍ നിന്ന് സ്മൃതി അര്‍ധസെഞ്ചുറി നേടിയിരുന്നു.

Other News

  • ക്രിസ് ഗെയ്ല്‍ വിരമിക്കുന്നു
  • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
  • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
  • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
  • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
  • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
  • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
  • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
  • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
  • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
  • Write A Comment

     
    Reload Image
    Add code here