ഇന്ത്യന്‍ ഫുട്‌ബോളിലെ അഴിമതിക്കഥ തുറന്നുകാട്ടി ബ്ലാസ്റ്റേഴ്‌സ് താരം; എഫ്.പി.എ.ഐയുമായുള്ള ഇ-മെയില്‍ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടു

Sun,Jul 29,2018


ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ സംഘടനയായ ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്.പി.എ.ഐ)യുമായുള്ള ഇ-മെയില്‍ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ട് അഴിമതിക്കഥ തുറന്നുകാട്ടിയിരിക്കയാണ്‌ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെയും ചെന്നൈ എഫ്.സിയുടെയും താരവുമായിരുന്ന ഗോഡ്‌വിന്‍ ഫ്രാങ്കോ. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഗോഡ്‌വിന്‍ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത്. ആഭ്യന്തര ഫുട്‌ബോളില്‍ നടക്കുന്ന മോശം പ്രവണതകള്‍ ചൂണ്ടിക്കാട്ടി ഗോഡ്‌വിന്‍ ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്.പി.എ.ഐ)യ്ക്കും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സി(എഫ്.ഐ.എഫ്.പി.ആര്‍.ഒ)നും ഇ-മെയില്‍ അയച്ചിരുന്നു.

മോശം കളിക്കാരെ വിവിധ ക്ലബ്ബുകളിലെത്തിക്കാന്‍ ചില ഇടനിലക്കാര്‍ വഴി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഇത്തരത്തില്‍ ടീമുകളില്‍ കയറിപ്പറ്റുന്നുണ്ടെന്നുമായിരുന്നു ഉള്ളടക്കം. മോശം ഫോമിലുള്ളവരും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഉള്ളവരും പോലും ഇത്തരത്തില്‍ ടീമിലെത്തുന്നുണ്ടെന്നും ഗോഡ്‌വിന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതിന് എഫ്.പി.എ.ഐയില്‍ നിന്ന് ലഭിച്ച മറുപടിയാണ് ഗോഡ്‌വിനെ ഞെട്ടിച്ചത്. ഇത്തരത്തില്‍ കളിക്കാരെ ടീമിലെത്തിക്കുന്നവരുണ്ടെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ അവരെ ഉപയോഗിക്കുന്നില്ലെന്നായിരുന്നു എഫ്.പി.എ.ഐ, ഗോഡ്‌വിന് നല്‍കിയ മറുപടി.

ദയവുചെയ്ത് ക്ലബ്ബുകളിലിടം പിടിക്കാന്‍ ഇത്തരം തെറ്റായ വഴികള്‍ ഉപയോഗിക്കാന്‍ തന്നോട് പറയരുത്. ഇത്തരം രീതികള്‍ ഉപയോഗിക്കാന്‍ പറഞ്ഞത് നിങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ തെറ്റാണെന്നും ഗോഡ്‌വിന്‍ എഫ്.പി.എ.ഐക്ക് മറുപടി നല്‍കി. താന്‍ ഇനി ഇന്ത്യയില്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കില്ലെന്നും ഗോഡ്‌വിന്‍ വ്യക്തമാക്കി. തന്റെ അനുഭവം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ മോശമാകാന്‍ കാരണം ഇതാണെന്നും ഗോഡ്‌വിന്‍ പറയുന്നു. ഒരു ഫുട്‌ബോള്‍ താരത്തിനു വേണ്ട കഴിവുകളൊന്നും തന്നെ ഇത്താത്തവര്‍ ടീമുകളില്‍ ഇടം നേടുന്നു. ടീമിലെത്താന്‍ അര്‍ഹതയില്ലാത്തവര്‍ അഴിമതി കാണിച്ച് അവസരങ്ങള്‍ നേടിയെടുക്കുന്നു, 33 കാരനായ മിഡ്ഫീല്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് ഇന്ത്യന്‍ ഫുട്‌ബോളിനെ തന്നെ നശിപ്പിക്കുകയാണ്. കഴിവുള്ള കളിക്കാരെ നശിപ്പിക്കാന്‍ ഇത്തരം പ്രവണതകള്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 15 വര്‍ഷമായി പ്രൊഫഷണല്‍ ഫുട്‌ബോളിലുള്ള വ്യക്തിയാണ് ഗോഡ്‌വിന്‍. 2014-15 വർഷമാണ് ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്നത്. പിന്നീട് ചെന്നൈ എഫ്.സി.ക്കുവേണ്ടിയും കളിച്ചു. എെ ലീഗിൽ ചർച്ചിൽ ബ്രദേഴ്സ്, സ്പോർട്ടിങ് ഗോവ, പുണെ എഫ്.സി, ഡെംപോ ഗോവ എന്നിവയ്ക്കുവേണ്ടിയും കളിച്ചു. 2006-ല്‍ ഇന്ത്യയ്ക്കായി രണ്ടു മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിരുന്നു.

Other News

 • ടിട്വന്റി ലോകകപ്പ് : ഇന്ത്യന്‍ വനിതകള്‍ക്ക് എതിരാളികള്‍ ഇംഗ്ലണ്ട്
 • വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷന്‍ സിങ്ങ് ബേദി
 • സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി
 • ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യക്ക് വിജയം
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • Write A Comment

   
  Reload Image
  Add code here