രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സിമോണ ബെയ്ല്‍സിന് കിരീടം

Sun,Jul 29,2018


ഓഹിയോ: രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് വിജയത്തോടെ ആഘോഷമാക്കി ഒളിമ്പിക് ജിംനാസ്റ്റിക്സ് മെഡല്‍ ജേതാവ് സിമോണ ബെയ്ല്‍സ്. മടങ്ങിവരവില്‍ തന്റെ മികവിനൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും യു.എസിലെ ഓഹിയോയില്‍ നടന്ന സീനിയര്‍ ഓള്‍ എറൗണ്ട് ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സിമോണ കിരീടമണിഞ്ഞു. 2016 റിയോ ഒളിമ്പിക്‌സില്‍ നേടിയ നാലു സ്വര്‍ണമടക്കം ജിംനാസ്റ്റിക്സില്‍ അഞ്ച് ഒളിമ്പിക്‌സ് മെഡലുകളെന്ന റെക്കോഡ് സ്വന്തം പേരിലുള്ള താരമാണ് സിമോണ ബെയ്ല്‍സ്. എന്നാല്‍ പരിക്കും മറ്റു പ്രശ്‌നങ്ങളും മൂലം 2016-നു ശേഷം സിമോണ മത്സരിച്ചിരുന്നില്ല. എന്നാല്‍ അതൊന്നും രണ്ടു വര്‍ഷത്തിനു ശേഷമുള്ള അവരുടെ മടങ്ങിവരവിനെ ബാധിച്ചില്ല. ഇടയ്ക്ക് കാലിടറിയെങ്കിലും 58.700 പോയിന്റുകളുമായാണ് ഓഹിയോയില്‍ അവര്‍ കിരീടമണിഞ്ഞത്. ന്യൂജഴ്‌സിയില്‍ നിന്നുള്ള റിലെ മക്കസ്‌കര്‍ 57.500 പോയിന്റുകളുമായി രണ്ടാമതെത്തി. 2017-ലെ ചാമ്പ്യന്‍ മോര്‍ഗന്‍ ഹര്‍ഡ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ സമയത്ത് തനിക്ക് തന്നെ കുറിച്ചു തന്നെ അഭിമാനം തോന്നുന്നുവെന്ന് സിമോണ പറഞ്ഞു. റിയോയിലേതിനേക്കാള്‍ താന്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നത്. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിനെ കുറിച്ചാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും സിമോണ കൂട്ടിച്ചേര്‍ത്തു.

Other News

 • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
 • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
 • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
 • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
 • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
 • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
 • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • Write A Comment

   
  Reload Image
  Add code here