വിന്‍ഡീസിനെതിരെ വിജയം; ഒമ്പത് വര്‍ഷത്തിന് ശേഷം ബംഗ്ലാദേശിന് വിദേശത്ത് പരമ്പര

Sun,Jul 29,2018


ബാസ്റ്റേര്‍: മൂന്നാം മത്സരത്തില്‍ ആതിഥേയരായ വിന്‍ഡീസിനെ 18 റണ്‍സിന് പരാജയപ്പെടുത്തിയ ബംഗ്ലാദേശ് മൂന്നു കളികളുടെ ഏകദിന പരമ്പര സ്വന്തമാക്കി. (2-1). വിജയലക്ഷ്യമായ 302 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 283 റണ്‍സ് എത്തിപ്പിടിക്കാന്‍ മാത്രമാണ് സാധ്യമായത്. സെഞ്ചുറി നേടി ബംഗ്ലാദേശിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലാണ്(103) കളിയിലെ കേമന്‍. പരമ്പരയുടെ താരവും തമീമാണ്. സ്‌കോര്‍: ബംഗ്ലാദേശ് 50 ഓവറില്‍ 6-ന് 301; വിന്‍ഡീസ് 50 ഓവറില്‍ 6-ന് 283.

ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബംഗ്ലാദേശ് വിദേശത്ത് ഏകദിന പരമ്പര ജയിക്കുന്നത്. വിന്‍ഡീസില്‍ അവരുടെ രണ്ടാം ഏകദിന പരമ്പര നേട്ടം കൂടിയാണിത്. എന്നാല്‍, ഏകദിന പരമ്പര തോല്‍ക്കുകയെന്ന ശാപം നാലുവര്‍ഷമായി വിന്‍ഡീസിനെ വേട്ടയാടുകയാണ്. ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ഏകപക്ഷീയ തോല്‍വി (0-2) വഴങ്ങിയശേഷമായിരുന്നു ഈ തിരിച്ചുവരവ്. ഇനി മൂന്ന് കളികളുടെ ടി ട്വന്റി പരമ്പര ബാക്കിയുണ്ട്.

തമീമിന് പുറമെ മഹമൂദുള്ള(67*) ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അവസാന 10 ഓവറില്‍ സന്ദര്‍ശകര്‍ 96 റണ്‍സ് അടിച്ചുകൂട്ടി. വിന്‍ഡീസ് നിരയില്‍ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍(73), റോവ്മാന്‍ പവര്‍(74*), ഷായ് ഹോപ്(64) എന്നിവര്‍ അര്‍ധശതകം കുറിച്ചെങ്കിലും വിജയം അകന്നുനിന്നു.

Other News

 • ഇന്ത്യയോട് തോറ്റ പാക്ക് ടീമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ആരാധകന്‍ കോടതിയില്‍
 • പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇനി ലോകകപ്പില്‍ കളിക്കില്ല; പകരം ഋഷഭ് പന്ത്
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് വിജയം, ഷക്കീബുല്‍ ഹസന് റെക്കോര്‍ഡ്
 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • Write A Comment

   
  Reload Image
  Add code here