ഹിമാ ദാസിന്റെ പരിശീലകന്‍ നിപോണ്‍ ദാസിനെതിരെ പീഡനക്കേസ്

Sun,Jul 29,2018


ഗുവാഹത്തി : രാജ്യാന്തര ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സ്വര്‍ണ മെഡലുകാരിയായ ഹിമാ ദാസിന്റെ പരിശീലകന്‍ നിപോണ്‍ ദാസിനെതിരെ പീഡനക്കേസ്.
അത്‌ലറ്റിനെ പീഡിപ്പിച്ചെന്ന പാരതിയില്‍ ഗുവാഹതി പോലീസാണ് നിപ്പോണ്‍ ദാസിനെതിരെ കുറ്റ പത്രം തയ്യാറാക്കുന്നത്.
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന്റെ കീഴില്‍ പരിശീലിച്ച ഒരു കായിക താരമാണ് പരാതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും കിട്ടിയാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഗുവാഹതിയിലെ ബസിസ്ത പോലീസ് സ്റ്റേഷനിലെ ഡി.എസ്.പി നന്ദിനി കാലിത വെളിപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാകമാണ് നിപോണിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഹിമയുടെ നേട്ടത്തില്‍ അസൂയ പൂണ്ടാണ് അത്ലറ്റ് തനിക്കെതിരെ കള്ളക്കേസ് കൊടുത്തിരിക്കുന്നതെന്ന് നിപോണ്‍ വാദിക്കുന്നു. ഹിമയോടൊപ്പം ഞാനും പ്രശസ്തനായത് മുതലെടുക്കുകയാണ്. മാത്രമല്ല ദേശീയ അന്തര്‍ സംസ്ഥാന മീറ്റിനുള്ള ടീമില്‍ പോലും ആ പെണ്‍കുട്ടിക്ക് സ്ഥാനം നേടാനായിട്ടില്ല. കുറ്റം തെളിഞ്ഞാല്‍ എന്നെ ജയിലിലടച്ചോളൂ. ഇല്ലെങ്കില്‍ എന്റെ അഭിമാനം സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട് -കോച്ച് വിശദീകരിച്ചു.
പോലീസ് അന്വേഷണത്തിനു പുറമെ അസമിലെ വനിതാ കമ്മീഷനും പരാതി അന്വേഷിക്കുന്നുണ്ട്.
സരുസജായ് സ്പോര്‍ട്സ് കോംപ്ലക്സില്‍ മെയ് 18 നാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഭയം കാരണം ആദ്യം തുറന്നു പറയാന്‍ മടിച്ചുവെന്നും അത്ലറ്റ് പറയുന്നു.

Other News

 • മെസ്സി ഗോളടിച്ചിട്ടും ബാഴ്‌സയ്ക്ക് സമനില; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്റസിന് വിജയം
 • പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍
 • ചെല്‍സിക്ക് സമനില; ആഴ്‌സണലിന് വിജയം
 • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
 • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
 • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
 • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
 • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
 • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
 • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • Write A Comment

   
  Reload Image
  Add code here