റയല്‍ മാഡ്രിഡ് ഹൃദയം കവര്‍ന്നുവെന്ന് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ

Wed,Jul 11,2018


മാഡ്രിഡ്: 800 കോടി രൂപയ്ക്ക് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ തട്ടകമായിരുന്ന റയല്‍ മാഡ്രിഡിന് വികാരഭരമായ യാത്രാമൊഴി നല്‍കി. റയല്‍ എന്റെ ഹൃദയം കീഴടക്കി. ഹൃദയമില്ലാതെയാണു മാഡ്രിഡ് വിടുന്നത്- സൂപ്പര്‍ താരം ട്വീറ്റ് ചെയ്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിട്ടതായി ഇന്നലെ റയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇറ്റാലിയന്‍ ക്ലബ് യുവന്റസ് 100 ദശലക്ഷം യൂറോ (ഏകദേശം 800 കോടി രൂപ) നല്‍കിയാണു താരത്തെ കൈമാറിയതെന്നും അധികൃതര്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം ക്രിസ്റ്റിയാനോയ്ക്ക് 2022 വരെ പ്രതിവര്‍ഷം 30 ദശലക്ഷം യൂറോയാണു പ്രതിഫലമായി ലഭിക്കുക.

ഗ്രീസില്‍ അവധിക്കാലം ചെലവിടുന്ന താരത്തെ കാണാന്‍ യുവന്റസ് പ്രസിഡന്റ് ആന്‍ഡ്രിയ ആഗ്‌നെലി പുറപ്പെട്ടതായാണു സൂചന. 2009 ലാണ് ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്നു സ്‌പെയിനിലെത്തിയത്. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും മൂന്ന് ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളും ക്ലബിന് സമ്മാനിച്ചാണ് റൊണാള്‍ഡോ പടിയിറങ്ങുന്നത്.

റയലിനു വേണ്ടി 438 കളികളിലായി 451 ഗോളുകളും പോര്‍ചുഗീസ് താരം അടിച്ചു കൂട്ടി. ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ക്രിസ്റ്റിയനോ റൊണാള്‍ഡോയാണ്.

Other News

 • കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കില്ല
 • ക്രിസ് ഗെയ്ല്‍ വിരമിക്കുന്നു
 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • Write A Comment

   
  Reload Image
  Add code here