16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍

Wed,Jul 11,2018


സെന്റ്‌പീറ്റേഴ്‌സ് ബര്‍ഗ്‌: 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. 1998-ല്‍ സ്വന്തം മണ്ണില്‍ ഫൈനല്‍ കളിച്ച്‌ കിരീടം ചൂടിയ ശേഷം ഇതാദ്യമായാണ്‌ ഫ്രാന്‍സിന്റെ ഫൈനല്‍ പ്രവേശനം. സെമി ഫൈനലില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ഇതോടെ ലോകകപ്പ്‌ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ഫ്രാന്‍സ്‌.

ആവേശപ്പോരാട്ടം കണ്ട മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 51-ാം മിനിറ്റില്‍ പ്രതിരോധ താരം സാമുവല്‍ ഉംറ്റിറ്റിയാണ്‌ മത്സരഫലം നിര്‍ണയിച്ച ഗോള്‍ ഫ്രാന്‍സിനായി വലയിലെത്തിച്ചത്‌. പ്ലേമേക്കര്‍ അന്റോയിന്‍ ഗ്രീസ്‌മാന്റെ ക്രോസ്‌ അതിമനോഹരമായൊരു ഹെഡ്‌ഡറിലൂടെ ഉംറ്റിറ്രി കൗര്‍ട്ടോയിസിനെ കബളിപ്പിച്ച്‌ വലയിലാക്കുകയായിരുന്നു. തുടര്‍ന്ന്‌ സമനില്‌ക്കായി ബെല്‍ജിയം ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടി ആക്രമണങ്ങള്‍ തകര്‍ന്നടിഞ്ഞു. മറുവശത്ത്‌ ഫ്രാന്‍സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്ക്‌ കൗര്‍ട്ടോയിസും വിലങ്ങ്‌ തടിയായി.

4-2-3-1 ഫോര്‍മേഷനിലാണ്‌ 1998-ല്‍ കിരീടം ഉയര്‍ത്തിയ നായകനും ഇപ്പോഴത്തെ കോച്ചുമായ ദിദിയര്‍ ദെഷാംപസ്‌ ഫ്രഞ്ച്‌ ടീമിനെ കളിക്കളത്തില്‍ വിന്യസിച്ചത്‌. ക്വാര്‍ട്ടറില്‍ ഉറുഗ്വേയ്‌ക്കെതിരെ ജയിച്ച ടീമില്‍ നിന്ന്‌ ടോളിസോയെ പുറത്തിരുത്തിയപ്പോള്‍ പരുക്ക്‌ മാറിയെത്തിയ ബ്ലെയ്‌സ് മാറ്റ്യൂഡി ആദ്യ ഇലവനില്‍ ഇടംപിടിച്ചു. മറുവശത്ത്‌ ബെല്‍ജിയന്‍ നിരയില്‍ വിലക്ക്‌ നേരിടുന്ന തോമസ്‌ മ്യുനിയറിന്‌ പകരം ഉസ്‌മാന്‍ ഡെംബലേ ആദ്യ ഇലവനില്‍ കളത്തിലിറങ്ങി. 4-2-3-1ഫോര്‍മേഷന്‍നില്‍ തന്നെയായിരുന്നു ബെല്‍ജിയത്തിന്റെയും പടയൊരുക്കം.

Other News

  • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
  • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
  • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
  • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
  • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
  • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
  • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
  • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
  • ലിവര്‍പൂളിന് ആവേശവിജയം
  • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
  • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
  • Write A Comment

     
    Reload Image
    Add code here