ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്‌ക്കെതിരെ വംശീയാധിക്ഷേപവും വധഭീഷണിയും

Mon,Jul 09,2018


റിയോ ഡി ജനീറോ: റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെല്‍ഫ്‌ ഗോള്‍ വഴങ്ങിയ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്‌ക്കും കുടുംബത്തിനും നേരേ വംശീയാധിക്ഷേപം. താരത്തിന്റെ ട്വിറ്റര്‍, ഇന്‍സ്‌റ്റ് ഗ്രാം അക്കൗണ്ടുകള്‍ തേടിപ്പിടിച്ചാണ്‌ ആരാധകര്‍ അധിക്ഷേപം നടത്തുന്നത്‌. ഇതേത്തുടര്‍ന്ന്‌ ഫെര്‍ണാണ്ടീഞ്ഞോയുടെ അമ്മ തന്റെ ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ട്‌ ഡിലീറ്റ്‌ ചെയ്‌തു.

കുരങ്ങനെന്നും മറ്റും വിളിച്ച്‌ അധിക്ഷേപിക്കുന്ന ആരാധകരില്‍ ചിലര്‍ താരത്തിനു നേരെ വധഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്‌. ഫെര്‍ണാണ്ടീഞ്ഞോയുടെ ഭാര്യയുടെ ഇന്‍സ്‌റ്റ് ഗ്രാം അക്കൗണ്ടില്‍ മുഴുവനും ഇത്തരത്തിലുള്ള ഭീഷണികളും അധിക്ഷേപങ്ങളുമാണ്‌.

അതേസമയം താരത്തിനു പിന്തുണയുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തുവന്നു. ഫെര്‍ണാണ്ടീഞ്ഞോയ്‌ക്കൊപ്പം തങ്ങളുണ്ടെന്നും വംശീയാധിക്ഷേപം വച്ചു പൊറുപ്പിക്കില്ലെന്നും ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്‌തമാക്കി.

ബെല്‍ജിയത്തിനെതിരായ മത്സരത്തിന്റെ 13-ാം മിനിറ്റിലാണ്‌ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ്‌ ഗോള്‍ വഴങ്ങിയത്‌. ഈ ഗോളാണ്‌ ടീമിന്റെ തോല്‍വിക്ക്‌ കാരണമെന്ന്‌ പറഞ്ഞാണ്‌ ഇത്തരത്തിലുള്ള അധിക്ഷേപങ്ങളൊക്കെയും.

Other News

 • ലൂസേഴ്സ് ഫൈനലില്‍ വിജയം നേടി ഇംഗ്ലണ്ടും ബെല്‍ജിയവും
 • അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഹിമ ദാസിന് അഭിനന്ദന പ്രവാഹം
 • ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം
 • റയല്‍ മാഡ്രിഡ് ഹൃദയം കവര്‍ന്നുവെന്ന് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ
 • 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍
 • ഫിലിപ്പെ കുടീഞ്ഞോ ബാഴ്‌സ വിടുന്നു
 • ആര്‍ട്ടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ് വേള്‍ഡ്‌ ചലഞ്ച്‌ കപ്പില്‍ ദീപ കർമാക്കർക്ക് സ്വർണം
 • ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ്-ബെല്‍ജിയം, ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരാട്ടം
 • സ്‌പാനിഷ്‌ കോച്ച്‌ ഹിയേരോ സ്‌ഥാനമൊഴിഞ്ഞു
 • രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടി20 പരമ്പര
 • Write A Comment

   
  Reload Image
  Add code here