ഫിലിപ്പെ കുടീഞ്ഞോ ബാഴ്‌സ വിടുന്നു

Mon,Jul 09,2018


നൗക്യാമ്പ്‌: ബാഴ്‌സലോണയുടെ മിഡ്‌ഫീല്‍ഡില്‍ അത്ഭുതം കാട്ടുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്ന ബ്രസീല്‍ താരം ഫിലിപ്പെ കുടീഞ്ഞോ ക്ലബ്‌ വിടുന്നു. ബ്രസീല്‍ ദേശീയ ടീമിലെ സഹതാരം നെയ്‌മര്‍ കളിക്കുന്ന ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌നിലേക്കാണ്‌ കുടീഞ്ഞോമാറാനൊരുങ്ങുന്നത്. ലിവര്‍പൂളില്‍ നിന്ന്‌ ആറ്‌ മാസം മുമ്പാണ്‌ താരം നൗകാമ്പിലെത്തിയത്‌. 22 മത്സരങ്ങളില്‍ നിന്ന്‌ 10 ഗോളുകള്‍ നേടിയ കുടീഞ്ഞോ നിരവധി അസിസ്‌റ്റുകളും നടത്തി.

റെക്കോര്‍ഡ്‌ തുകയ്‌ക്കാകും താരം പി.എസ്‌.ജിയിലെത്തുകയെന്നാണ്‌ അറിവ്. ട്രാന്‍സ്‌ഫര്‍ വിപണിയിലെ നിലവിലെ റെക്കോര്‍ഡ്‌ തുക നെയ്‌മറുടെ പേരിലാണുള്ളത്‌. 220 മില്യണ്‍ യുറോയ്‌ക്കാണ്‌ നെയ്‌മര്‍ ബാഴ്‌സയില്‍ നിന്ന്‌ പി.എസ്‌.ജിയിലെത്തിയതെങ്കില്‍ കുടീഞ്ഞോയ്‌ക്ക് 270 മില്യണ്‍ യൂറോ ലഭിക്കുമെന്നാണ് ശ്രുതി.

Other News

 • ലൂസേഴ്സ് ഫൈനലില്‍ വിജയം നേടി ഇംഗ്ലണ്ടും ബെല്‍ജിയവും
 • അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഹിമ ദാസിന് അഭിനന്ദന പ്രവാഹം
 • ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം
 • റയല്‍ മാഡ്രിഡ് ഹൃദയം കവര്‍ന്നുവെന്ന് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ
 • 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍
 • ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്‌ക്കെതിരെ വംശീയാധിക്ഷേപവും വധഭീഷണിയും
 • ആര്‍ട്ടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ് വേള്‍ഡ്‌ ചലഞ്ച്‌ കപ്പില്‍ ദീപ കർമാക്കർക്ക് സ്വർണം
 • ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ്-ബെല്‍ജിയം, ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരാട്ടം
 • സ്‌പാനിഷ്‌ കോച്ച്‌ ഹിയേരോ സ്‌ഥാനമൊഴിഞ്ഞു
 • രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടി20 പരമ്പര
 • Write A Comment

   
  Reload Image
  Add code here