ആര്‍ട്ടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ് വേള്‍ഡ്‌ ചലഞ്ച്‌ കപ്പില്‍ ദീപ കർമാക്കർക്ക് സ്വർണം

Mon,Jul 09,2018


മെര്‍സിന്‍ (തുര്‍ക്കി): ആര്‍ട്ടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ് വേള്‍ഡ്‌ ചലഞ്ച്‌ കപ്പില്‍ ഇന്ത്യയുടെ ദിപ കര്‍മാര്‍കര്‍ സ്വര്‍ണം നേടി. വാള്‍ട്ട്‌ ഇനത്തിലാണു ത്രിപുരക്കാരിയായ ദിപ സ്വര്‍ണം നേടിയത്‌. 14.150 പോയിന്റുമായാണു ദിപയുടെ സ്വര്‍ണക്കുതിപ്പ്‌. യോഗ്യതാ റൗണ്ടില്‍ 13.400 പോയിന്റ്‌ നേടിയാണു ദിപ ഫൈനലില്‍ കടന്നത്‌. വേള്‍ഡ്‌ ചലഞ്ച്‌ കപ്പില്‍ ദിപ ആദ്യമായാണു മെഡല്‍ നേടുന്നത്‌. റിയോ ഒളിമ്പിക്‌സില്‍ വാള്‍ട്ട്‌ ഇനത്തില്‍ ദിപ നാലാം സ്‌ഥാനക്കാരിയായിരുന്നു. ബാലന്‍സ്‌ ബീമിലും ദിപ ഫൈനലില്‍ കടന്നിരുന്നു. 11.850 പോയിന്റുമായാണു ദിപയുടെ മുന്നേറ്റം.

തുര്‍ക്കിയില്‍ കോച്ച്‌ ബിശ്വേശ്വര്‍ നന്ദിക്കൊപ്പമാണു ദിപയെത്തിയത്‌. പരുക്കു മൂലം രണ്ടു വര്‍ഷം ദിപയ്‌ക്കു രണ്ടു വര്‍ഷം കളിക്കളത്തിലിറങ്ങാനായില്ല. റിയോ ഒളിമ്പിക്‌സിനു പിന്നാലെയാണു ദിപയ്‌ക്കു കാല്‍മുട്ടിനു പരുക്കേറ്റത്‌. തുടര്‍ന്നു ശസ്‌ത്രക്രിയ അനിവാര്യമായി. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌ കോസ്‌റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി തയാറെടുപ്പുകള്‍ നടത്തിയെങ്കിലും പരുക്ക്‌ പൂര്‍ണമായും ഭേദമാകാത്തതിനാല്‍ പങ്കെടുക്കാനായില്ല. വരുന്ന ഏഷ്യന്‍ ഗെയിംസിനുള്ള പത്തംഗ ജിംനാസ്‌റ്റിക്‌സ് സംഘത്തില്‍ ദിപയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Other News

 • ലൂസേഴ്സ് ഫൈനലില്‍ വിജയം നേടി ഇംഗ്ലണ്ടും ബെല്‍ജിയവും
 • അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഹിമ ദാസിന് അഭിനന്ദന പ്രവാഹം
 • ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം
 • റയല്‍ മാഡ്രിഡ് ഹൃദയം കവര്‍ന്നുവെന്ന് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ
 • 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍
 • ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്‌ക്കെതിരെ വംശീയാധിക്ഷേപവും വധഭീഷണിയും
 • ഫിലിപ്പെ കുടീഞ്ഞോ ബാഴ്‌സ വിടുന്നു
 • ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ്-ബെല്‍ജിയം, ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരാട്ടം
 • സ്‌പാനിഷ്‌ കോച്ച്‌ ഹിയേരോ സ്‌ഥാനമൊഴിഞ്ഞു
 • രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടി20 പരമ്പര
 • Write A Comment

   
  Reload Image
  Add code here