ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാലിനും സിമോണ ഹാലെപ്പിനും കിരീടം

Wed,Jun 13,2018


പാരിസ് :പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് സ്പാനിഷ് താരം റാഫേല്‍ നദാല്‍. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ തോല്‍പിച്ചാണു നദാലിന്റെ ഈ റെക്കോര്‍ഡ് നേട്ടം. സ്‌കോര്‍: 6-4, 6-3, 6-2. ഒരു ഗ്രാന്‍സ്‌ലാമില്‍ ഏറ്റവുമധികം കിരീടം എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമാണ് നദാല്‍ ഇതോടെ എത്തിയത്. നദാലിന്റെ 24-ാം ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇത്. സ്വന്തമാക്കിയത് 17 ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടങ്ങള്‍. ഡൊമിനിക് തീമിന്റെ ആദ്യ ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇത്. ഈ വര്‍ഷം കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ തോല്‍പിച്ച ഏക താരവും തീമാണ. മഡ്രിഡിലും റോമിലും. അതിനുള്ള മധുര പ്രതികാരം കൂടിയായി ഈ സ്വപ്‌നനേട്ടം.

സെമിയില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ 4-6, 1-6, 2-6നു തകര്‍ത്താണു നദാല്‍ ഫൈനലിലെത്തിയത്. ഇറ്റലിയുടെ മാര്‍ക്കോ സെച്ചിനാറ്റോയെ മറികടന്നാണു തീം ഫൈനലിലെത്തിയത്. തന്റെ നാലാം ഗ്രാന്‍സ്ലാം ഫൈനലില്‍ റുമേനിയയുടെ സിമോണ ഹാലെപ് അമേരിക്കയുടെ സ്ലൊവാന്‍ സ്റ്റീഫന്‍സിനെ മറികടന്ന് ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടത്തില്‍ മുത്തമിട്ടു (3-6, 6-4, 6-1). 2014ലും 2017ലും ഹാലെപ് ഇവിടെ ഫൈനലില്‍ തോറ്റതാണ്. 32 ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകള്‍ കളിച്ച് ആദ്യ കിരീടവിജയം. ''ഈ നിമിഷം ഞാന്‍ ഒരുപാട് സ്വപ്‌നം കണ്ടതാണ്. ആ സ്വപ്‌നം എന്റെ സ്വപ്‌ന നഗരമായ പാരിസില്‍ സഫലമായതില്‍ ഏറെ ചാരിതാര്‍ഥ്യം,'' കിരീടത്തില്‍ മുത്തമിട്ട് ഹാലെപ് പറഞ്ഞു.

ആദ്യ സെറ്റ് സ്റ്റീഫന്‍സ് അനായാസം നേടിയപ്പോള്‍ ഇക്കുറിയും ഭാഗ്യം ഹാലെപ്പിനെ കൈവിട്ടതായി ഏവരും സംശയിച്ചതാണ്. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ സ്റ്റീഫന്‍സ് 2-0 ലീഡ് നേടിയതുമാണ്. എന്നാല്‍, പൊരുതിക്കളിച്ച ഹാലെപ് അടുത്ത നാലു ഗെയിമുകളും സ്വന്തമാക്കി 4-2 ലീഡ് നേടി. അടുത്ത രണ്ടു ഗെയിമും നേടി സ്റ്റീഫന്‍സ് 4-4ല്‍ സമനിലയിലെത്തിയതോടെ കളി കടുത്തു. മികച്ച ഫോമിലേക്കുയര്‍ന്ന ഹാലെപ് അടുത്ത രണ്ടു ഗെയിമുമെടുത്ത് സെറ്റ് നേടി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഹാലെപ് അപാര ഫോമിലായിരുന്നു. ലോങ് റാലികളുടെ തുടര്‍ച്ചയില്‍ പതറിയ സ്റ്റീഫന്‍സിന് 5-0 ലീഡിലേക്കു കുതിച്ച ഹാലെപ്പിനെ തടയാനായില്ല. 6-1ന് സെറ്റും കിരീടവും ഹാലെപ് സ്വന്തമാക്കി. ഹാലെപ്പും സ്റ്റീഫന്‍സും ഇതു മൂന്നാം തവണയാണ് ഫ്രഞ്ച് ഓപ്പണില്‍ ഏറ്റുമുട്ടുന്നത്. മൂന്നിലും വിജയം ഹാലെപ്പിന്. തോറ്റെങ്കിലും കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ നേടിയ സ്റ്റീഫന്‍സിന് ആശ്വസിക്കാം. വനിതാ ടെന്നിസില്‍ വില്യംസ് സഹോദരിമാര്‍ക്കു ശേഷം യുഎസില്‍ നിന്ന് ശക്തമായ വെല്ലുവിളി നിലനില്‍ക്കുമെന്നതില്‍.

Other News

 • ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ ഹര്‍ഭജന്‍ സിങ്ങിന് കുറ്റബോധം
 • ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്
 • ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഗാംഗുലി
 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • Write A Comment

   
  Reload Image
  Add code here