ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ റൊണാള്‍ഡൊ, ഐഡ ഗരിഫുളിന, റോബീ വില്യംസ് എന്നിവര്‍ പങ്കെടുക്കും

Mon,Jun 11,2018


മോസ്‌ക്കോ: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുന്ന ചില താരങ്ങളുടെ പേരുകള്‍ ഫിഫ പുറത്തുവിട്ടു.ബ്രിട്ടീഷ് പോപ് ഗായകന്‍ റോബീ വില്യംസ്, റഷ്യന്‍ ഗായിക ഐഡ ഗരിഫുളിന എന്നിവര്‍ക്കൊപ്പം ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ എന്നിവരാണ് പങ്കെടുക്കുന്നവരില്‍ ഉള്‍പ്പെട്ട പ്രമുഖര്‍. സംഗീതത്തിന് പ്രധാന്യം കൊടുത്ത് കൊണ്ട് മുന്‍പത്തേക്കാള്‍ വ്യത്യസ്തത നിറഞ്ഞതായിരിക്കും ഇത്തവണത്തെ ഉദ്ഘാടന ചടങ്ങെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യ മത്സരത്തിന് (റഷ്യ- സൗദി അറേബ്യ) അരമണിക്കൂര്‍ മുമ്പായിരിക്കും ചടങ്ങ് നടക്കുക. മറ്റൊരു ബ്രസീല്‍ ഇതിഹാസം പെലെ ഉദ്ഘാടന ചടങ്ങിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന്‍ റഷ്യന്‍ യാത്ര റദ്ദാക്കുകയായിരുന്നു.മോസ്‌കോയിലെ ലുസ്‌നിസ്‌ക്കി സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍.

Other News

 • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
 • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
 • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
 • വെസ്റ്റിന്‍സീഡിസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ജയം
 • അന്താരാഷ്ട്ര സൗഹൃദ മത്സരം : ഇന്ത്യ ചൈനയെ സമനിലയില്‍ തളച്ചു
 • ഇഞ്ചുറി ടൈമിലെ ഗോളില്‍ ഇറ്റലിക്ക് ; സ്‌കോട്ട്‌ലന്‍ഡിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍
 • രഞ്ജി ട്രോഫി; കേരളത്തെ സച്ചിന്‍ ബേബി നയിക്കും
 • അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ ; 21 വര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും മുഖാമുഖം
 • മീ ടൂ ബിസിസിഐയിലേക്കും; രാഹുല്‍ ജോഹ്‌രിക്കെതിരെ മാധ്യമപ്രവര്‍ത്തക
 • ഫൈനലില്‍ തോറ്റു; ലക്ഷ്യ സെന്നിന് വെള്ളി
 • സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് വിജയം
 • Write A Comment

   
  Reload Image
  Add code here