അര്‍ജന്റീന ലാന്‍സീനിക്ക് പകരം പെരസിനെ ഉള്‍പ്പെടുത്തി

Mon,Jun 11,2018


ബ്യൂണസ് ഏറീസ്: പരിക്കേറ്റ മാനുവല്‍ ലാന്‍സിനിക്ക് പകരം മധ്യനിരക്കാരന്‍ എന്‍സോ പെരസിനെ അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടുത്തി. 32-കാരനായ റിവര്‍പ്ലേറ്റ് താരം രാജ്യത്തിനായി 23 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ടീമില്‍ അംഗമായിരുന്നു പെരെസ്. കാല്‍മുട്ടിനേറ്റ പരിക്കാണ് വെസ്റ്റ് ഹാം മധ്യനിരക്കാരന്‍ ലാന്‍സിനിക്ക് തിരിച്ചടിയായത്. വലന്‍സിയക്കും ബെനിഫിക്കയ്ക്കും വേണ്ടി കളിച്ചിട്ടുള്ള പെരെസ് 2014 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടായിരുന്നു. അന്ന് ജര്‍മനിയോട് 1-0ത്തിന് തോറ്റ അര്‍ജന്റീനക്ക് കിരീടം നഷ്ടപ്പെടുകയും ചെയ്തു. ബാഴ്‌സലോണയില്‍ പരിശീലനത്തിലായിരുന്ന അര്‍ജന്റീന ടീം ലോകകപ്പിനായി റഷ്യയിലെത്തിയിട്ടുണ്ട്.

Other News

 • ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ ഹര്‍ഭജന്‍ സിങ്ങിന് കുറ്റബോധം
 • ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്
 • ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഗാംഗുലി
 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • Write A Comment

   
  Reload Image
  Add code here