മാ​ഞ്ച​സ്​​റ്റ​ർ സിറ്റിക്ക്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ടം

Tue,Apr 17,2018


ല​ണ്ട​ൻ: അ​ഞ്ചു ക​ളി ബാ​ക്കി​നി​ൽ​ക്കെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ കി​രീ​ട ധാ​ര​ണം. ത​ങ്ങ​ളു​ടെ 33ാം മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ടോ​ട്ട​ൻ​ഹാ​മി​നെതിരെ 3-1ന്​ ​ജ​യി​ച്ച സി​റ്റി​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്​​ഥാ​ന​മു​ള്ള മാ​ഞ്ച​സ്​​റ്റ​ർ യുണൈറ്റഡ്‌ വെ​സ്​​റ്റ്​​ബ്രോം ആ​ൽ​ബി​യോ​ണി​ന്​ മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​തോ​ടെ (1-0) കപ്പ് സ്വന്തമാക്കുകയായിരുന്നു. സി​റ്റി​ക്ക്​ 87ഉം, ​യു​നൈ​റ്റ​ഡി​ന്​ 71ഉം ​പോ​യ​ൻ​റാ​ണു​ള്ള​ത്. ഗ​ബ്രി​യേ​ൽ ജീ​സ​സ്​ (22), ഇ​ൽ​കെ ഗു​ൻ​ഡോ​ഗ​ൻ (25), റ​ഹിം സ്​​റ്റ​ർ​ലി​ങ്​ (72) എ​ന്നി​വ​രാ​ണ്​ സ​കോ​ർ ചെ​യ്​​ത​ത്. ഒാ​ൾ​ഡ്​​ട്ര​ഫോ​ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​സ്​​​റ്റ്​​ബ്രോമിന്റെ ജേ ​റോ​ഡ്രി​ഗ​സാ​ണ്​ യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. ആ​ഴ്​​സ​ന​ൽ ന്യൂ​കാ​സി​ലി​നോ​ട്​ (1-2) തോ​ൽ​വി വ​ഴ​ങ്ങി ആ​റാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. പെ​പ്​ ഗ്വാ​ർ​ഡ്​ സി​റ്റി​യു​ടെ അ​ല​മാ​ര​യി​ലെ​ത്തു​ന്ന അ​ഞ്ചാം ​പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ട​മാ​ണി​ത്. 2013-14 സീ​സ​ണി​ൽ മാ​നു​വ​ൽ പെ​ല്ല​ഗ്രി​നി​യി​ലൂ​ടെ​യെ​ത്തി​യ ചാ​മ്പ്യ​ൻ​പ​ട്ട​ത്തി​നു ശേ​ഷം ഇ​ക്കു​റി പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​യു​ടെ സ​മ്മാ​നം.

ഇം​ഗ്ല​ണ്ടി​ലെ ചാ​മ്പ്യ​ൻ പ​ട്ടം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​യേ​ൺ മ്യു​ണി​കി​ൽ നി​ന്നും പൊ​ന്നും വി​ല​യി​ൽ 2016ലാ​ണ്​ ഗ്വാ​ർ​ഡി​യോ​ള സി​റ്റി​യി​ലെ​ത്തു​ന്ന​ത്. പ്ര​ഥ​മ സീ​സ​ണി​ൽ കി​രീ​ട​മെ​ല്ലാം ഒ​ഴി​ഞ്ഞു നി​ന്നു. പ്രീ​മി​യ​ർ ലീ​ഗി​ൽ മൂ​ന്നാ​മ​ത്. എ​ഫ്.​എ ക​പ്പ്​ സെ​മി, ലീ​ഗ്​ ക​പ്പ്​ നാ​ലാം റൗ​ണ്ട്, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​ർ ഇ​താ​യി​രു​ന്നു പ്ര​ക​ട​നം. പ​ക്ഷേ, 2017-18 സീ​സ​ണി​ൽ ഇ​റ​ങ്ങി​യ ഗ്വാ​ർ​ഡി പ്ര​തീ​ക്ഷ​ക​ൾ തെ​റ്റി​ച്ചി​ല്ല. നാ​ലാം മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ളി​നെ 5-0ത്തി​ന്​ തോ​ൽ​പി​ച്ച്​ സെ​പ്​​തം​ബ​ർ അ​ഞ്ചി​ന്​ ഒ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ ക​യ​റി​യി​ൽ പി​ന്നെ പ​ടി​യി​റ​ങ്ങി​യി​ല്ല. തു​ട​ർ​ച്ച​യാ​യി 18 ജ​യ​വു​മാ​യി റെ​ക്കോ​ഡ്​ കു​റി​ച്ച്​ മു​ന്നോ​ട്ട്. ജൈ​ത്ര​യാ​ത്ര​ക്ക്​ ജ​നു​വ​രി 14ന്​ ​ലി​വ​ർ​പൂ​ൾ അ​ന്ത്യം കു​റി​ച്ചെ​ങ്കി​ലും (3-4) സി​റ്റി പ​ടി​യി​റ​ങ്ങി​യി​ല്ല. 33ക​ളി​യി​ൽ 28 ജ​യം, മൂ​ന്ന്​ സ​മ​നി​ല, ര​ണ്ട്​ തോ​ൽ​വി. ആ​കെ 87 പോ​യ​ൻ​റ്. ലി​വ​ർ​പൂ​ൾ പി​ന്നി​ലാ​യ​പ്പോ​ൾ ഗ്വാ​ർ​ഡി​യു​ടെ സി​റ്റി പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തെ കി​രീ​ട​മ​ണി​ഞ്ഞു. ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യെ​ങ്കി​ലും ലീ​ഗ്​ ക​പ്പി​ലെ കി​രീ​ട​ത്തോ​ടെ സീ​സ​ൺ വ​ർ​ണാ​ഭ​മാ​ക്കി. 21 ഗോ​ള​ടി​ച്ച സെ​ർ​ജി​യോ അ​ഗ്യൂ​റോ​യാ​ണ്​ ടോ​പ്​ സ്​​കോ​റ​ർ.

Other News

 • ഗംഭീര്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു; ഇനിയുള്ള മത്സരങ്ങള്‍ സൗജന്യമായി കളിക്കും
 • പത്ത് പേരായി ചുരുങ്ങിയിട്ടും അത്‌ലറ്റിക്കോ മാഡ്രിഡ് ആഴ്‌സണലിനെ സമനിലയില്‍ പിടിച്ചു
 • ചാമ്പ്യന്‍സ് ട്രോഫി ഇനിയില്ല; പകരം ടി ട്വന്റി ലോകകപ്പ്
 • കളിക്കളത്തിലെ ഓരോ മിനിറ്റിലും മെസ്സിക്ക് ലഭിക്കുന്നത് 20 ലക്ഷം രൂപ
 • യുവരാജ് വിരമിക്കുന്നു
 • മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലില്‍
 • സെവിയ്യയെ തോല്‍പ്പിച്ച്‌ ബാഴ്‌സ കിങ്‌സ് കപ്പ് ചാമ്പ്യന്‍മാര്‍; ഇനിയേസ്റ്റ വിടവാങ്ങി
 • അഗ്യൂറോക്ക്​ കാൽമുട്ടിന്​ പരിക്ക്
 • ഐ.പി.എല്ലില്‍ ആദ്യ സെഞ്ച്വറി ക്രിസ് ഗെയിലിന്‌
 • ഐ.പി.എല്ലില്‍ തഴഞ്ഞതിന്റെ ക്ഷീണം കൗണ്ടിയില്‍ തീര്‍ത്ത് ഇഷാന്ത് ശര്‍മ്മ
 • സ്റ്റീവ് സ്മിത്തിന് ഇനി പുതിയ ദൗത്യം!
 • Write A Comment

   
  Reload Image
  Add code here