സ്വര്‍ണ മെഡല്‍ ജേതാവിന് നേരെ ആക്രമണം; ഇഷ്ടികയും കല്ലുമെറിഞ്ഞു

Sun,Apr 15,2018


വാരാണസി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയ പൂനം യാദവിന് നേരെ ആക്രമണം. വാരാണസിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് പൂനം യാദവിന് നേരെ അജ്‍ഞാതരുടെ ആക്രമണമുണ്ടായത്. ഒരു കൂട്ടം ആളുകള്‍ പൂനത്തിന് നേരെ ഇഷ്ടികയും കല്ലുകളും വലിച്ചെറിയുകയായിരുന്നു. ആക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഗോള്‍ഡ് കോസ്റ്റില്‍ ഭാരോദ്വഹനത്തിലാണ് പൂനം ഇന്ത്യക്കായി സ്വര്‍ണം നേടിയത്. അച്ഛനും അമ്മാവനും സഹോദരനും പൂനത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിത ആക്രമണത്തില്‍ അവരും താഴെ വീണു. തുടര്‍ന്ന് പോലീസെത്തി സുരക്ഷാ വലയത്തിലാക്കിയാണ് സംഘര്‍ഷത്തില്‍ നിന്ന് പൂനത്തെ രക്ഷിച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പൂനത്തിന്റെ ബന്ധുക്കളും അടുത്ത ഗ്രാമത്തിലെ ഗ്രാമത്തലവനും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായും പോലീസ് ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ഇന്ത്യന്‍ താരം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ആക്രമിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൂനം 100-ലേക്ക് വിളിച്ച് പോലീസ് സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. 69 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് പൂനം സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 100 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 122 കിലോഗ്രാമും പൂനം ഉയര്‍ത്തി.

Other News

  • യുവന്റസിലെത്തിയ റൊണാള്‍ഡോയ്ക്ക് ഉജ്വല വരവേല്‍പ്പ്‌
  • അമ്പയര്‍മാര്‍ ആവശ്യപ്പെട്ടിട്ടും കളിക്കാന്‍ വിമുഖത ; ചന്‍ഡിമലിന് വിലക്ക്‌
  • വിശ്വവിജയികളെ എതിരേല്‍ക്കാന്‍ ഫ്രാന്‍സ് അണിനിരന്നു
  • നിര്‍ണ്ണായക പോരാട്ടത്തിന് ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങുന്നു
  • ജമ്മു ആന്‍ഡ് കാഷ്മീര്‍ ക്രിക്കറ്റ് അഴിമതി വിവാദം; ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരേ സി.ബി.ഐ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു
  • വിംബിള്‍ഡണ്‍:സെറീനയെ വീഴ്ത്തി കെര്‍ബര്‍,പുരുഷന്മാരില്‍ ദ്യോക്കോവിച്ച്‌
  • രണ്ടാം ഏകദിനം: ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 86 റൺസ് ജയം
  • ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, ഗോൾഡൻ ബൂട്ട് കെയ്നിന്, യുവതാരം എംബാപ്പെ
  • റഷ്യയില്‍ ഫ്രഞ്ച് വിപ്ലവം
  • ലൂസേഴ്സ് ഫൈനലില്‍ വിജയം നേടി ഇംഗ്ലണ്ടും ബെല്‍ജിയവും
  • അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഹിമ ദാസിന് അഭിനന്ദന പ്രവാഹം
  • Write A Comment

     
    Reload Image
    Add code here